സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ൽ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന് ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ തീ​യി​ട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന് ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ തീ​യി​ട്ടു. ഉ​ട​നെ തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കോ​ണ്‍​സു​ലേ​റ്റി​നു തീ​യി​ട്ട​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളെ​ന്ന പേ​രി​ല്‍ ഖാ​ലി​സ്ഥാ​ന്‍ അ​നു​കൂ​ലി​ക​ൾ ഒ​രു വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രാ​ൾ കോ​ൺ​സു​ലേ​റ്റി​നു തീ​യി​ടു​ന്ന​തു വ്യ​ക്ത​മാ​യി കാ​ണാം. എ​ന്നാ​ല്‍ വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

കാ​ന​ഡ ആ​സ്ഥാ​ന​മാ​യു​ള്ള ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഖാ​ലി​സ്ഥാ​ൻ ടൈ​ഗ​ർ ഫോ​ഴ്സ് (കെ​ടി​എ​ഫ് ) ത​ല​വ​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​തി​രെ​യാ​ണ് കോ​ൺ​സു​ലേ​റ്റ് ആ​ക്ര​മ​ണം.

ഇ​ന്ത്യ​യു​ടെ മോ​സ്റ്റ് വാ​ണ്ട​ഡ് ഭീ​ക​ര​രി​ൽ ഒ​രാ​ളാ​യ നി​ജ്ജാ​റി​ന്‍റെ ത​ല​യ്ക്ക് പ​ത്തു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം കാ​ന​ഡ​യി​ലെ ഗു​രു​ദ്വാ​ര​യ്ക്കു പു​റ​ത്തു​വ​ച്ച് നി​ജ്ജാ​ർ വെ​ടി​യേ​റ്റ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു മാ​സ​ത്തി​നി​ടെ കോ​ൺ​സു​ലേ​റ്റി​നു നേ​രെ​യു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഭ​വ​ത്തെ യു​എ​സ് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment