സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസാണ് ഓസ്ട്രേലിയ എടുത്തത്.
ട്രാവിസ് ഹെഡിന്റെയും മിച്ചൽ മാർഷിന്റെയും കാമറൂൺ ഗ്രീനിന്റെയും സെഞ്ചുകളുടെയും അലക്സ് കാരിയുടെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഹെഡ് 142 റൺസാണ് എടുത്തത്. 103 പന്തിൽ 17 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്.
മാർഷ് 100 റൺസും ഗ്രീൻ 118 റൺസുമാണ് എടുത്തത്. 106 പന്തിൽ നിന്നാണ് മാർഷ് 100 റൺസെടുത്തത്. വെടിക്കെട്ട് ബാറ്റിംഗാണ് ഗ്രീൻ പുറത്തെടുത്തത്. 55 പന്തിൽ നിന്നാണ് ഗ്രീൻ 118 റൺസെടുത്തത്. ആറ് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഗ്രീനിന്റെ ഇന്നിംഗ്സ്.
37 പന്തിൽ നിന്ന് 50 റൺസാണ് കാരി എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജും സെനുരൻ മുത്തുസാമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹെഡിനും മാർഷിനും ഗ്രീനിനും സെഞ്ചുറി; ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ
