അ​യോ​ധ്യ വി​മാ​ന​ത്താ​വ​ളം വാ​ല്മീ​കി​യു​ടെ പേ​രി​ൽ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യോ​ധ്യ​യി​ൽ നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വി​മാ​ന​ത്താ​വ​ളം ഇ​തി​ഹാ​സ ക​വി വാ​ല്മീ​കി​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് “മ​ഹ​ർ​ഷി വാ​ല്മീ​കി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​യോ​ധ്യ​ധാം’ എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് “മ​ര്യാ​ദ പു​ർ​ഷോ​ത്തം ശ്രീ​റാം അ​യോ​ധ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്’ എ​ന്നാ​ണു ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ഹാ​സ​മാ​യ രാ​മാ​യ​ണ​ത്തി​ന്‍റെ ര​ച​യി​താ​വാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ക​വി​യാ​ണു വാ​ൽ​മീ​കി.

വി​മാ​ന​ത്താ​വ​ളം നാ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന ദി​വ​സം ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ആ​യി​രി​ക്കും ആ​ദ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക.

2024 ജ​നു​വ​രി 22 നാ​ണ് അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ. ജ​നു​വ​രി​യി​ൽ ഡ​ൽ​ഹി, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു ര​ണ്ട് എ​യ​ർ​ലൈ​നു​ക​ളും ഇ​തി​ന​കം​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment