വലിയൊരു നഷ്ടം തുറന്ന് പറഞ്ഞ് ബാബു ആന്‍റണി


അ​ഞ്ജ​ലി​ക്ക് ശേ​ഷം മ​ണി സാ​റി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് വ​ലി​യൊ​രു ന​ഷ്‌​ട​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. റി​യ​ലി​സ്റ്റി​ക് ആ​യി​ട്ട് സി​നി​മ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള ആ​ളാ​ണ​ദ്ദേ​ഹം.

മൂ​വാ​യി​ര​ത്തോ​ളം ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ പൊ​ന്നി​യ​ൻ സെ​ൽ​വ​നി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഫൈ​റ്റൊ​ക്കെ തി​ക​ച്ചും റി​യ​ലി​സ്റ്റി​ക് ആ​ണ്. മ​ണി​ര​ത്നം, ഭ​ര​തേ​ട്ട​ൻ ഇ​വ​രു​ടെ കൂ​ടെ​യൊ​ക്കെ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു വ​ലി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​തി​ന് തു​ല്യ​മാ​യി​ട്ടാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്.

കാ​ല​ത്തി​ന​തീ​ത​മാ​യി സ​ഞ്ച​രി​ച്ച സം​വി​ധാ​യ​ക​നാ​ണ് മ​ണി​ര​ത്നം. അ​ഞ്ജ​ലി​യി​ൽ എ​ങ്ങ​നെ​യാ​യി​രു​ന്നോ അ​തേ എ​ന​ർ​ജി ത​ന്നെ​യാ​യി​രു​ന്നു പൊ​ന്നി​യ​നി​ൽ എ​ത്തി​യ​പ്പോ​ഴും മ​ണി സാ​റി​ൽ ക​ണ്ട​ത്.

രാ​വി​ലെ കൃ​ത്യം അ​ഞ്ച് മ​ണി​ക്ക് അ​ദ്ദേ​ഹം ലൊ​ക്കേ​ഷ​നി​ൽ എ​ത്തും. ആ​റു മ​ണി​ക്ക് ത​ന്നെ ആ​ദ്യ ഷോ​ട്ട് എ​ടു​ത്തി​രി​ക്കും. റാ​മോ​ജി​യി​ൽ ഒ​രു വ​ലി​യ സി​റ്റി ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം സൃ​ഷ്‌​ടി​ച്ച​ത്. -ബാ​ബു ആ​ന്‍റ​ണി

Related posts

Leave a Comment