ഇ​വി​ടി​ങ്ങ​നാ​ണ് ഭാ​യ്… വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ ദി​നം ഇ​ന്ന്


വ​ട​ക്ക​ഞ്ചേ​രി: ആ​ഗോ​ള​ത​ല​ത്തി​ൽ വം​ശ​നാ​ശം നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ ദി​നം ഇ​ന്ന് ആ​ച​രി​ക്ക​പ്പെ​ടു​ന്പോ​ൾ ഓ​രോ നാ​ടും മു​ക്കും മൂ​ല​യു​മെ​ല്ലാം ഓ​രോ സൂ​ച​ക​ങ്ങ​ളാ​ണ്. ഇ​വി​ട​ത്തെ സൂ​ച​ന​ക​ൾ മ​റ്റൊ​രു നാ​ടി​നു മു​ന്ന​റി​യി​പ്പാ​കു​ന്പോ​ഴാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​സ​ക്തി​യും വ​ർ​ധി​ക്കു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി എ​ന്ന ചെ​റി​യ പ്ര​ദേ​ശ​ത്തെ സൂ​ച​ന​ക​ൾ ഒ​രു​പ​ക്ഷേ വി​ചി​ത്ര​വും പ​ല​രും ത​ള്ളി​ക്ക​ള​യു​ന്ന​തു​മാ​ണ്. പ്ര​കൃ​തി​യു​ടെ ചി​ല സ്പ​ന്ദ​ന​ങ്ങ​ൾ നി​ല​ച്ചു​തു​ട​ങ്ങി​യോ എ​ന്നു സം​ശ​യി​ക്ക​പ്പെ​ടേ​ണ്ട അ​വ​സ്ഥ ഇ​വി​ടെ​യു​ണ്ട്. ചെ​റു​ജീ​വി​ക​ളു​ടെ ചി​ല അ​വ​സ്ഥ​ക​ൾ. ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ഭാ​യ്…

കാ​ക്ക​ക​ളി​ല്ലാ​ത്ത പാ​ല​ക്കു​ഴി
ജൈ​വ​ഗ്രാ​മ​മാ​യ പാ​ല​ക്കു​ഴി​യി​ൽ കാ​ക്ക​ക​ളി​ല്ല. കാ​ക്ക​യെ കാ​ണാ​ൻ പാ​ല​ക്കു​ഴി​ക്കാ​ർ​ക്കു മ​ല​യി​ൽ​നി​ന്നും താ​ഴെ ഇ​റ​ങ്ങ​ണം. പാ​ല​ക്കു​ഴി​യി​ലെ കു​ട്ടി​ക​ൾ കാ​ക്ക​ക​ളെ കാ​ണു​ന്ന​ത് 18 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് വ​ട​ക്ക​ഞ്ചേ​രി​യി​ൽ വ​രു​മ്പോ​ഴാ​ണ്. കാ​ക്ക​ക​ൾ മ​നു​ഷ്യ​രു​ടെ വ​ള​രെ അ​ടു​ത്തു​വ​രു​ന്ന​തൊ​ക്കെ പാ​ല​ക്കു​ഴി​ക്കാ​ർ​ക്കു കൗ​തു​ക​ക്കാ​ഴ്ച​യാ​ണ്. ഇ​തെ​ല്ലാം വീ​ൺ​വാ​ക്കു​ക​ളാ​ണെ​ന്നു പ​റ​യാ​ൻ വ​ര​ട്ടെ. പാ​ല​ക്കു​ഴി​യി​ൽ കാ​ക്ക​ക​ളി​ല്ലെ​ന്നു സ​മ​ർ​ഥി​ച്ച​തു വ​നം​വ​കു​പ്പി​ന്‍റെ പ​ഴ​യ പ​ഠ​ന​ങ്ങ​ളാ​ണ്.

കാ​ക്ക​യ്ക്കു പ​ക​രം മ​യി​ൽ
പാ​ല​ക്കു​ഴി​യി​ൽ മാ​ത്ര​മ​ല്ല, നാ​ട്ടി​ലെ​ന്പാ​ടും കാ​ക്ക​ക​ളു​ടെ കു​റ​വു ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. മു​മ്പ​ത്തേ​തു​പോ​ലെ കാ​ക്ക​ക​ളെ കാ​ണാ​നി​ല്ല. വീ​ടു​ക​ളി​ൽ മ​ത്സ്യ​വും മാം​സ​വും ക​ഴു​കു​മ്പോ​ൾ കാ​ക്ക​ക​ൾ നി​റ​ഞ്ഞു ശ​ല്യ​മാ​കു​ന്ന സ്ഥി​തി ഇ​പ്പോ​ഴി​ല്ലെ​ന്ന് അ​മ്മ​മാ​രും പ​റ​യു​ന്നു. എ​ല്ലാം മാ​റി​മ​റി​യു​ക​യാ​ണ്, കാ​ക്ക​ക​ളി​ല്ലാ​ത്ത പാ​ല​ക്കു​ഴി​യി​ൽ മ​യി​ലു​ക​ൾ കൂ​ടി​വ​രി​ക​യാ​ണെ​ന്നു പാ​ല​ക്കു​ഴി​യി​ലെ ഊ​ന്നു​പാ​ലം ജോ​സ് പ​റ​യു​ന്നു.

പേനകാക്ക മുതൽ ബലികാക്ക വരെ; ആദ്യം 'സെലിബ്രിറ്റി', പിന്നെ ശല്യം; നിർത്താതെ  തുരത്തി സൗദി- Soudi Arabia | Crow | Animal | Bird | Manorama News

എ​വി​ടെ​പ്പോ​യ് അ​ണ്ണാ​ൻ​പ​ട
ച​ക്ക​യും മാ​ങ്ങ​യു​മെ​ല്ലാം പ​ഴു​ക്കു​ന്ന സീ​സ​ണി​ൽ​പോ​ലും എ​വി​ടെ​യും അ​ണ്ണാ​ൻ​പ​ട​യെ കാ​ണു​ന്നി​ല്ല. മ​ര​ത്തി​ലൂ​ടെ ഓ​ടി​ക്ക​ളി​ച്ചു ജീ​വി​തം ആ​ർ​ത്തു​ല്ല​സി​ച്ചി​രു​ന്ന ഈ ​ചെ​റു​ജീ​വി​ക​ൾ​ക്ക് എ​ന്തു സം​ഭ​വി​ച്ചു എ​ന്ന ചോ​ദ്യ​ങ്ങ​ൾ പ്ര​സ​ക്ത​മാ​വു​ക​യാ​ണ്. മ​നു​ഷ്യ​രു​മാ​യി പെ​ട്ടെ​ന്ന് ഇ​ണ​ങ്ങു​ന്ന ജീ​വി​യാ​യി​രു​ന്ന​തു കൊ​ണ്ടാ​ക​ണം ഇ​വ​യു​ടെ അ​ഭാ​വ​വും ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ഇ​ങ്ങ​നെ​യും ചി​ല​ർ
അ​ണ്ണാ​നും കാ​ക്ക​ക​ളും മാ​ത്ര​മ​ല്ല, മൈ​ന​യെ​യും മ​രം​കൊ​ത്തി​പ്പ​റ​വ​ക​ളെ​യും ഒ​ന്നും ക​ണ്ണു​നി​റ​യെ കാ​ണാ​ൻ കി​ട്ടു​ന്നി​ല്ലെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. സ്വാ​ഭാ​വി​ക​തേ​നീ​ച്ച​ക്കൂ​ടു​ക​ളും പ്ര​ദേ​ശ​ത്ത് അ​പൂ​ർ​വ​മാ​കു​ന്നു. കൂ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന ഈ​ച്ച​യ​ല്ലാ​തെ സ്വാ​ഭാ​വി​ക​മാ​യ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ ഇ​പ്പോ​ൾ അ​പൂ​ർ​വ​മാ​ണ്. മ​റ്റു പ​ല പ​ക്ഷി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു വ​രു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

പുറത്തിറങ്ങിയാല്‍ തലയില്‍ കൊത്തും, നാട്ടുകാരുടെ ഉറക്കം കളഞ്ഞ് ഒരു  മരംകൊത്തി, വീടിന് പുറത്തിറങ്ങണമെങ്കില്‍ ഹെല്‍മെറ്റ് ധരിക്കേണ്ട അവസ്ഥ

എ​ന്നാ​ൽ, എ​ലി, പ​ന്നി​എ​ലി, വ​വ്വാ​ൽ, കു​ര​ങ്ങ് എ​ന്നി​വ​യു​ടെ ശ​ല്യം​കാ​ര​ണം വ​ല്ലാ​ത്ത പൊ​റു​തി​മു​ട്ടു​ക​യാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മാ​യം​ക​ല​ർ​ന്ന തീ​റ്റ ജീ​വി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്നെ​ന്നു തെ​ളി​യി​ക്കു​ന്ന​വ​രും നാ​ട്ടി​ൽ വി​ല​സു​ന്നു​ണ്ട് -കോ​ഴി​വേ​സ്റ്റ് മാ​ത്രം തി​ന്ന് രോ​മ​ങ്ങ​ളി​ല്ലാ​ത്തെ വി​ള​റി​വെ​ളു​ത്തു ന​ട​ന്നു​നീ​ങ്ങു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ.

അ​തി​ഥി​താ​രം കാ​ട്ടു​കോ​ഴി
കാ​ട്ടി​ൽ നാ​യാ​ട്ട് ശ​ക്ത​മാ​യി​രു​ന്ന പ​ഴ​യ കാ​ല​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​യി​രു​ന്നി​ല്ല.​എ​ന്നാ​ൽ ഇ​ന്നി​പ്പോ​ൾ കാ​ട്ടി​ൽ നാ​യാ​ട്ടി​ല്ല. എ​ന്നി​ട്ടും കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ക​യാ​ണ്. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മി​ച്ചാ​രം​കോ​ട് വീ​ടു​ക​ളി​ൽ ത​ങ്ങു​ന്ന അ​തി​ഥി​യാ​യ കാ​ട്ടു​കോ​ഴി അ​ങ്ങ​നെ​യാ​ണ് കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്ന​ത്.

പ​ഠ​നം അ​നി​വാ​ര്യം
ക​ടു​ത്ത ചൂ​ടും മ​റ്റു കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വു​മാ​ണോ ഈ ​ചെ​റു​ജീ​വി​ക​ളു​ടെ കു​റ​വി​നും വം​ശ​നാ​ശ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു പ​ഠ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. ചെ​റു​ജീ​വി​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തു പ്ര​കൃ​തി​യി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ, അ​തു മ​നു​ഷ്യ​നു ദോ​ഷ​ക​ര​മാ​കു​മോ എ​ന്നൊ​ക്കെ പ​ഠ​ന​വി​ധേ​യ​മാ​ക്കേ​ണ്ടി​വ​രും.

ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ

Related posts

Leave a Comment