മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ, കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് നോക്കിയപ്പോള്‍…! ര​ക്ഷ​പ്പെ​ടാ​ൻ മാ​ർ​ഗമില്ല, 28 ദി​വ​സം മാ​ത്ര​മാ​യ കു​ഞ്ഞി​നെ​നെ​യും അ​മ്മ​യേ​യും ര​ക്ഷി​ച്ചു

ചാ​ല​ക്കു​ടി: വെ​ള്ളം ക​യ​റി​യ വീ​ടി​ന​ക​ത്ത് ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​മ്മ​യ്ക്കും കൈ​ക്കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും.

കൂ​ർ​ക്ക​മ​റ്റം വെ​ളു​ത്താ​യി ബാ​ബു​വി​ന്‍റെ മ​ക​ൾ ബി​നി​ത​യേ​യും പ്ര​സ​വി​ച്ച് 28 ദി​വ​സം മാ​ത്ര​മാ​യ കു​ഞ്ഞി​നെ​യു​മാ​ണു പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ ശി​വ​ദാ​സ​നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ര​ക്ഷി​ച്ച​ത്.

പ്ര​സ​വ​ത്തി​നു സ്വ​ന്തം വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു ബി​നി​ത.

പു​ല​ർ​ച്ചെ വീ​ടി​ന​ക​ത്തേ​ക്കു പെ​ട്ടെ​ന്നു വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​പ്പോ​ൾ കു​ഞ്ഞി​നെ​യും കൊ​ണ്ട് ടെ​റ​സി​ന്‍റെ കോ​ണി​മു​റി​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

പു​റ​ത്തു​പോ​യി ര​ക്ഷ​പ്പെ​ടാ​ൻ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നി​ല്ല. രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ ശി​വ​ദാ​സ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​സ്റ്റി​ൻ താ​ക്കോ​ൽ​ക്കാ​ര​നും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് തെ​ര​ച്ചി​ൽ​ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റി.

Related posts

Leave a Comment