10 ലക്ഷത്തിൽ ഒന്നേയൊന്ന്..! പത്തു ലക്ഷത്തിൽ ഒന്നു മാത്രം സംഭവിക്കാൻ സാധ്യതയുള്ള അപൂർവതയാണ് ഈ കുഞ്ഞുങ്ങൾ; ക​ട​ങ്ക​ഥ​യ​ല്ല, ഇ​തു ജ​നി​ത​ക വൈ​ചി​ത്ര്യം

ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​ർ​ക്കു പോ​ലും ചി​ല​പ്പോ​ൾ ത​മ്മി​ൽ മാ​റി​പ്പോ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ചു കു​ഞ്ഞാ​യി​രി​ക്കു​ന്പോ​ൾ. രൂ​പ​ഭാ​വ​ങ്ങ​ളി​ൽ മി​ക്ക​പ്പോ​ഴും ചി​ല​ർ ഒ​രു​പോ​ലെ ആ​യി​രി​ക്കും. അ​തു​ത​ന്നെ കാ​ര​ണം.

പ​ക്ഷേ, ല​ണ്ട​നി​ലെ മു​പ്പ​ത്തി​ര​ണ്ടു​കാ​രി കെ‌​യ്‌​ലി ഓ​ക് ടി​ക്ക് ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഒ​റ്റ​നോ​ട്ട​ത്തി​ൽ​ത്ത​ന്നെ ഇ​തു ജെ​സി​യ എ​ന്നും അ​തു നെ​യ്‌​ല എ​ന്നും ഏ​തു വേ​ഷ​ത്തി​ൽ എ​വി​ടെ​വ​ച്ച് എ​പ്പോ​ൾ ക​ണ്ടാ​ലും വേ​ർ​തി​രി​ച്ച​റി​യാം.

അ​വ​രു​ടെ നി​റ​വും ത​ല​മു​ടി​യു​മാ​ണ് ഇ​ത്ര കൃ​ത്യ​മാ​യി അ​വ​രെ വേ​ർ​തി​രി​ച്ച​റി​യാ​ൻ തു​ണ​യാ​കു​ന്ന​ത്. വെ​ളു​ത്ത​വ​ൻ ജെ​സി​യ. സ്ട്രെ​യി​റ്റാ​ണ് അ​വ​ന്‍റെ ത​ല​മു​ടി. ചു​രു​ണ്ട മു​ടി​യും ഇ​രു​ണ്ട നി​റ​വും ഉ​ള്ള​വ​ൾ സ​ഹോ​ദ​രി നെ​യ്‌​ല.

ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന​മ്മ​മാ​ർ

ഇ​നി നാ​ലു മാ​സം പ്രാ​യ​മു​ള്ള ഈ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന​മ്മ​മാ​രെ​ക്കു​റി​ച്ച്. അ​മ്മ വെ​ളു​പ്പാ​ണ്. അ​ച്ഛ​ൻ ജോ​ർ​ദാ​ൻ കിം​ഗ് ക​റു​പ്പും.

ക​റു​ത്ത​ച്ഛ​ൻ, വെ​ളു​ത്ത​മ്മ, അ​വ​രു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ലൊ​രാ​ൾ​ക്കു വെ​ളു​പ്പും മ​റ്റേ​യാ​ൾ​ക്കു ക​റു​പ്പും. ക​ട​ങ്ക​ഥ​യ​ല്ല. ഇ​ത് ഇം​ഗ്ല​ണ്ടി​ലെ ഹോ​മെ​ർ​ട​ണ്‍ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​യാ​ണ്.

ജ​നി​ത​ക വൈ​ചി​ത്ര്യ​മെ​ന്ന​ല്ലാ​തെ എ​ന്തു പ​റ​യാ​ൻ! കെ​യ്‌​ലി​യു​ടെ ര​ക്ഷി​താ​ക്ക​ളും വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഒ​രാ​ൾ ഇം​ഗ്ലീ​ഷും മ​റ്റേ​യാ​ൾ നൈ​ജീ​റി​യ​നും.

ക​ണ്ണു​ക​ൾ ഒ​രു​പോ​ലെ!

ചോ​ക്കും പാ​ൽ​ക്ക​ട്ടി​യും പോ​ലെ​യെ​ന്നാ​ണ് ചി​ല​ർ കു​ഞ്ഞു​ങ്ങ​ളെ ഒ​രു​മി​ച്ചു ക​ണ്ട​പ്പോ​ൾ പ​റ​ഞ്ഞ​ത്. നി​റ​ത്തി​ലും മു​ടി​യി​ലു​മു​ള്ള വ്യ​ത്യാ​സം അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​മ്മ കെ​യ്‌​ലി ഓ​ക്ക് പ​റ​യു​ന്ന​ത്.

ജെ​സി​യ ശാ​ന്ത​ശീ​ല​നാ​ണ്. നെ​യ്‌​ല ബ​ഹ​ള​ക്കാ​രി​യും. മ​ക്ക​ൾ വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള​വ​രാ​കു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നു കെ​യ്‌​ലി‌.

നി​റ​ഭേ​ദം മു​ന്നി​ൽ​ത്തെ​ളി​ഞ്ഞ നി​മി​ഷം വാ​സ്ത​വ​ത്തി​ൽ ഷോ​ക്ക് ത​ന്നെ​യാ​യി​രു​ന്നു. കു​ഞ്ഞു​ങ്ങ​ളി​ലെ ഈ ​നി​റ​ഭേ​ദം പ്ര​സ​വ​വാ​ർ​ഡി​ലെ ന​ഴ്സു​മാ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി.

എ​ത്ര​ത്തോ​ളം സ്പെ​ഷ​ലാ​ണ് ഈ ​കു​ഞ്ഞു​ങ്ങ​ൾ. അ​വ​രു​ടെ ഈ ​വാ​ക്കു​ക​ളി​ലാ​ണ് കെ​യ്‌​ലി​യു​ടെ മ​ന​സു നേ​രെ​യാ​യ​ത്. മു​ന്പൊ​രി​ക്ക​ലും അ​വ​ർ ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ക​ണ്ടി​രു​ന്നി​ല്ല.

ഇ​ത്ത​രം വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​രു​വ​രും ഒ​രു കാ​ര്യ​ത്തി​ൽ സ​മാ​ന​രാ​ണ്. ചോ​ക്ക​ലേ​റ്റ് ബ്രൗ​ണ്‍ ക​ണ്ണു​ക​ളാ​ണ് ഇ​രു​വ​ർ​ക്കും.

ഫു​ൾ ഹൗ​സ്!

കെ​യ്‌​ലി ഓ​ക് ടീ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​ണ് ജോ​ർ​ദാ​ൻ. പൂ​ർ​വ​വി​വാ​ഹ​ത്തി​ൽ കെ​യ്‌​ലി​ക്കു കു​ട്ടി​ക​ൾ നാ​ല്. ആ​റും ഏ​ഴും പ​തി​മൂ​ന്നും പ​തി​ന​ഞ്ചും വ​യ​സു​ള്ള നാ​ലു കു​ട്ടി​ക​ൾ.

ഇ​ര​ട്ട​ക്കു​ട്ടി​ക​ളോ​ടു വ​ലി​യ സ്നേ​ഹ​ത്തി​ലാ​ണ് ഈ ​നാ​ൽ​വ​ർ സം​ഘം. ഇ​പ്പോ​ഴാ​ണ് ഇ​തൊ​രു ഫു​ൾ ഹൗ​സ് ആ​യ​തെ​ന്ന് കെ​യ്‌​ലി‌ പ​റ​യു​ന്നു.

പ​ത്തു ല​ക്ഷ​ത്തി​ൽ ഒ​ന്ന്

വ​ർ​ഷം തോ​റും 12,000 സെ​റ്റ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണു ബ്രി​ട്ട​നി​ൽ ജ​നി​ക്കു​ന്ന​ത്. ഇ​തി​ൽ 385 സെ​റ്റ് ര​ണ്ടും ക​റു​പ്പോ ഇ​ല്ലെ​ങ്കി​ൽ ഒ​ന്നു ക​റു​പ്പും മ​റ്റേ​തു വെ​ളു​പ്പും എ​ന്ന മ​ട്ടി​ലോ ആ​ണ് കാ​ണ​പ്പെ​ടു​ക.

അ​ച്ഛ​ന​മ്മ​മാ​ർ വ്യ​ത്യ​സ്ത നി​റ​മു​ള്ള​വ​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്കു ക​റു​പ്പും മ​റ്റേ​യാ​ൾ​ക്കു വെ​ളു​പ്പും ല​ഭി​ക്കു​ക പ​ത്തു ല​ക്ഷ​ത്തി​ൽ ഒ​രു സെ​റ്റി​ൽ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നു ഗ​വേ​ഷ​ക​ർ. ഏ​ഴു​ത​രം വ്യ​ത്യ​സ്ത ജീ​നു​ക​ളു​ടെ സം​ഗ​മ​മാ​ണ് ച​ർ​മ​ത്തി​ന്‍റെ നി​റം നി​ർ​ണ​യി​ക്കു​ക​യെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

Related posts

Leave a Comment