പണിപാളി..! ട്രോ​ള്‍ വീ​ഡി​യോ നി​ര്‍​മി​ക്കാ​ന്‍ ബൈ​ക്ക് യാ​ത്ര​ക്കാ​രെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു; ര​ണ്ടു പേ​ർ​ക്കെ​തി​രെ കേ​സ്

ആ​ല​പ്പു​ഴ: ട്രോ​ള്‍ വീ​ഡി​യോ നി​ര്‍​മി​ക്കാ​ന്‍ ബൈ​ക്ക് യാ​ത്ര​ക്കാ​രെ വാ​ഹ​നം ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്കെ​തി​രെ പോ​ല​സ് കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ മ​ഹാ​ദേ​വി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ഷ്(22), ആ​കാ​ശ്(20) എ​ന്നി​വ​ര്‍​ക്കെ​തി​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആഡംബര ബൈക്കുകൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് നേ​ര​ത്തെ യു​വാ​ക്ക​ളു​ടെ ലൈ​സ​ന്‍​സും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് യു​വാ​ക്ക​ള്‍ വ​യോ​ധി​ക​നും യു​വാ​വും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ത​ങ്ങ​ളു​ടെ വാ​ഹ​നം ഇ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment