എയ്മി അപേക്ഷിക്കുന്നു, എന്‍റെ ബാഗ് തിരിച്ചുതരൂ… പ്ലീസ്; ആ​റാം ക്ലാ​സു​കാ​രി​യു​ടെ സ്കൂ​ൾ ബാ​ഗ് ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​വ​ർ​ന്നു


കോ​ട്ട​യം: ത​ന്‍റെ പു​സ്ത​ക​ങ്ങ​ളും വാ​ട്ട​ർ ബോ​ട്ടി​ലു​മൊ​ക്കെ ഒ​രു ക​ള്ള​ന് എ​ന്തു ചെ​യ്യാ​നാ​ണെ​ന്ന് എ​യ്മി എ​ന്ന ആ​റാം ക്ലാ​സു​കാ​രി​ക്ക് ഇ​നി​യും മ​ന​സി​ലാ​യി​ട്ടി​ല്ല.

എ​യ്മി​ മാ​ത്ര​മ​ല്ല വീ​ട്ടു​കാ​രും നാ​ട്ടു​കാ​രു​മെ​ല്ലാം അ​ന്പ​ര​പ്പി​ലാ​ണ്. പ​ല മോ​ഷ​ണ​ങ്ങ​ളും കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷേ, ഒ​രു കു​ട്ടി​യു​ടെ സ്കൂ​ൾ ബാ​ഗ് മോ​ഷ്ടി​ച്ച​ത് എ​ന്തി​നാ​യി​രി​ക്കും?

വാ​ങ്ങി​യി​ട്ടു പു​തു​മ​പോ​ലും മാ​യാ​ത്ത ത​ന്‍റെ പു​സ്ത​ക​ങ്ങ​ളും ബാ​ഗും ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ദുഃ​ഖ​ത്തി​ലാ​ണ് കോ​ട്ട​യം മൗ​ണ്ട് കാ​ര്‍മ​ല്‍ സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി എ​യ്മി ഷെ​റി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45നാ​ണ് എ​യ്മി​യു​ടെ പു​സ്ത​ക​ങ്ങ​ള്‍ അ​ട​ങ്ങി​യ സ്‌​കൂ​ള്‍ ബാ​ഗ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്. പു​തു​പ്പ​ള്ളി ആ​ഞ്ഞി​ലി വ​ള​വ് സ്വ​ദേ​ശി​നി​യാ​യ എ​യ്മി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​യി സ്‌​കൂ​ള്‍ ബ​സി​ല്‍ ആ​ഞ്ഞി​ലി വ​ള​വി​ലെ ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി.

എ​യ്മി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​മ്മ​യും ബ​സ് സ്റ്റോ​പ്പി​ലു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും സ്‌​കൂ​ള്‍ ബാ​ഗ് ബ​സ് സ്റ്റോ​പ്പി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ വ​ച്ചി​ട്ടു സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി പോ​യി.

ക​ട​യി​ല്‍നി​ന്നു കാ​ണാ​വു​ന്ന ദൂ​ര​ത്തി​ലാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡ്. ക​ട​യി​ല്‍നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി തി​രി​കെ ഇ​റ​ങ്ങു​ന്പോ​ൾ അ​വ​ർ കാ​ണു​ന്ന കാ​ഴ്ച ഒ​രാ​ള്‍ സ്‌​കൂ​ള്‍ ബാ​ഗും കൈ​ക്ക​ലാ​ക്കി ഒ​രു പ​ൾ​സ​ർ ബൈ​ക്കി​ൽ ക​യ​റു​ന്ന​താ​ണ്.

ഇ​വ​ര്‍ ഒ​ച്ച​യു​ണ്ടാ​ക്കി​യെ​ങ്കി​ലും അ​യാ​ൾ ഗൗ​നി​ച്ചി​ല്ല. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് സ്‌​കൂ​ള്‍ ബാ​ഗു​മാ​യി വെ​ട്ട​ത്തു​ക​വ​ല ഭാ​ഗ​ത്തേ​ക്കു ബൈ​ക്കി​ൽ പാ​ഞ്ഞു​പോ​യി.

സ്‌​കൂ​ള്‍ ബാ​ഗ് വ​ച്ചി​രു​ന്ന​തി​നു സ​മീ​പ​ത്താ​യി ഒ​രാ​ള്‍ നി​ൽ​ക്കു​ന്ന​തു റോ​ഡി​ലൂടെ പോ​യ ചി​ല​ര്‍ ക​ണ്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​യ്മി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഇ​ന്നു കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്കും.

ത​ന്‍റെ പു​സ്ത​ക​ങ്ങ​ളും ബോ​ക്‌​സും വാ​ട്ട​ര്‍ ബോ​ട്ടി​ലും അ​ട​ങ്ങി​യ ബാ​ഗ് തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ സ​ങ്ക​ട​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​ആ​റാം ക്ലാ​സു​കാ​രി.

Related posts

Leave a Comment