ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് എച്ച്1എന്‍ പനി! ഡല്‍ഹി എയിംസില്‍ ചികിത്സയില്‍; വാര്‍ത്ത പുറത്തു വന്നത് അമിത്ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ

എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അമിത് ഷായോട് സംസാരിച്ചുവെന്ന് അഭ്യന്തര മന്ത്രി രാജ്നാഥ് സിങും ട്വീറ്റ് ചെയ്തു.

ശ്വാസ സംബന്ധമായ പ്രശ്നങ്ങളും നെഞ്ചിലെ അസ്വസ്ഥതയും കാരണം ആശുപത്രിയില്‍
അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികിത്സ.

ഇന്‍ഫ്ളുവെന്‍സ വൈറസ് വിഭാഗത്തില്‍ പെടുന്ന വൈറസാണ് എച്ച്1എന്‍1. പന്നികളില്‍ കാണുന്ന വൈറസായതിനാല്‍ ഇത് മൂലം ഉണ്ടാകുന്ന പനിക്ക് പന്നിപ്പനി എന്നും പേരുണ്ട്.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജെയ്റ്റ്ലിക്ക് കിഡ്നി മാറ്റല്‍ ശസ്ത്രക്രിയ നടത്തിയത്.

Related posts