വിശ്വാസം അതല്ലേ എല്ലാം..! ഭ​ജ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ൽ​കി സർക്കാർ

മും​ബൈ: ജ​യി​ൽ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഭ​ജ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 350 ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ൽ​കി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ.

ഭ​ജ​ന​യും മ​റാ​ത്തി ഭ​ക്ത ​ക​വി​ത​ക​ളാ​യ അ​ഭം​ഗും ആ​ല​പി​ക്കു​ന്ന മ​ത്സ​രം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ജ​യി​ൽ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ ജ​യി​ലു​ക​ളി​ൽ നി​ന്നു​ള്ള ത​ട​വു​കാ​രു​ടെ ശി​ക്ഷാ​കാ​ലാ​വ​ധി​യി​ൽ നി​ന്ന് 30 മു​ത​ൽ 90 ദി​വ​സം വ​രെ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി.

10 അം​ഗ​ങ്ങ​ളു​ള്ള 35 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ജൂ​ൺ 13-നാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ന്ന​ത്. ഇ​തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ ത​ട​വു​കാ​രു​ടെ ശി​ക്ഷ​യി​ൽ നി​ന്ന് 90 ദി​വ​സം വെ​ട്ടി​ക്കു​റ​യ്ക്കും.

ജേ​താ​ക്ക​ളാ​യ ടീ​മു​ക​ളി​ൽ നി​ന്ന് മ​റ്റ് 50 ത​ട​വു​കാ​ർ​ക്ക് 60 ദി​വ​സ​ത്തെ ശി​ക്ഷാ​യി​ള​വും ശേ​ഷി​ക്കു​ന്ന 290 പേ​ർ​ക്ക് 30 ദി​വ​സ​ത്തെ ശി​ക്ഷാ​യി​ള​വു​മാ​ണ് ല​ഭി​ക്കു​ക.

Related posts

Leave a Comment