അത്ര കെട്ടുറപ്പുണ്ടായില്ല! വഴക്കിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണ് ദമ്പതികള്‍…

സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകത്തിന്‍റെ പല കോണുകളിലും നടക്കുന്ന സംഭവങ്ങള്‍ നമുക്കേവര്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാവുന്നു. ഇവയില്‍ ചിലത് കാഴ്ചക്കാരനെ ചിരിപ്പിക്കുമ്പോള്‍ ചിലത് ചിന്തിപ്പിക്കും.

എന്നാല്‍ വേറെ ചിലത് ചിരിപ്പിച്ച് ചിന്തിപ്പിക്കും. അത്തരമൊരു കാര്യമാണ് റഷ്യയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ളതാണ്.

ഇവിടെ താമസക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരാണ് ഓള്‍ഗ വോള്‍ക്കോവയും എവ്ജെനി കാര്‍ലാഗിനും. റോഡരികിലാണ് ഈ ദമ്പതികളുടെ വീട്. ഈയിടെ ഒരു കാര്യത്തെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.

വഴക്ക് പിന്നീട് അടിയില്‍ കലാശിച്ചു. അടിയുണ്ടാക്കുന്നതിനിടെ ഇരുവരും ബാല്‍ക്കണിക്ക് സമീപമെത്തി.

എന്നാല്‍ ദമ്പതികള്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണു. ബാല്‍ക്കണിയുടെ വേലി തകര്‍ത്ത് 25 അടി താഴെയുള്ള നടപ്പാതയിലേക്കാണ് ഇരുവരും വീഴുന്നത്.

യുവതി കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍ വീണപ്പോള്‍ ഭര്‍ത്താവ് നിലത്ത് കിടക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കും പൊട്ടലുണ്ട്.

ഒരു വഴിയാത്രക്കാരന്‍ ഈ സംഭവം തന്‍റെ കാമറയില്‍ പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ക്ക് നിരവധി കമന്‍റുകളും ലഭിച്ചു. “തീര്‍ന്നെന്ന് കരുതുന്നു; ഇവരുടെ വഴക്ക്’ എന്നാണൊരാള്‍ കുറിച്ചത്.

Related posts

Leave a Comment