മൂന്ന് ഭാര്യമാർ, കിടക്ക പങ്കിടുന്നത് ഒരുമിച്ച്..! ഒരു പണിക്കും പോകില്ല, ഭാര്യമാർ ജോലിയ്ക്ക് പോയി തന്നെ നോക്കുമെന്ന് 39കാരൻ

വാഷിങ്ടൺ: ‘രാജ്ഞിമാർക്കാണ് എല്ലാ അധികാരവും അതുകൊണ്ട് തന്നെ ഞാൻ ജോലിക്കൊന്നും പോകാറില്ല.

വീട്ടിനകത്തായാലും പുറത്തായാലും ജോലികളെല്ലാം ചെയ്യുന്നത് ഭാര്യമാരാണ്’ പറയുന്നത് നിക്ക് ഡേവിസ് എന്ന 39കാരനാണ്.

അമേരിക്കൻ സ്വദേശിയായ നിക്ക് തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ‘ട്രോഫി ഹസ്ബൻഡ്’ എന്നാണ്. ഒരു യുവാവ് ജോലിക്ക് പോകുന്നില്ല എന്നതിൽ എന്താണിത്ര കാര്യമെന്നല്ലേ.

എല്ലാവരെയും പോലെയല്ല ഡേവിസ്. മൂന്ന് ഭാര്യമാർക്കൊപ്പമാണ് ഇദ്ദേഹം വീട്ടിൽ കഴിയുന്നത്. ഈ കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യമാർ തന്നെ.

ജോലിയ്ക്ക് പോകലും വീട്ടിനുള്ളിലെ പണികളുമെല്ലാം ഭാര്യമാർ ചെയ്യുമ്പോൾ വായനയും ചിന്തയുമായി വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് ഇയാൾ.

മൂന്ന് ഭാര്യമാർ അടങ്ങുന്ന കുടുംബം മുന്നോട്ട് പോകാൻ സ്വന്തമായി അധ്വാനിച്ച് ഒരു രൂപ പോലും നിക്ക് ഡേവിസ് നൽകുന്നില്ല.

ഭാര്യമാരുടെ സമ്പാദ്യത്തിൽ നിന്ന് ലഭിക്കുന്ന പണം ചെലവഴിച്ചാണ് ഇവർ സന്തോഷവൂർവം മുന്നോട്ട് പോകുന്നത്.

മൂന്നു ഭാര്യമാർക്കുമൊപ്പം ഒരു കിടക്കയിൽ തന്നെയാണ് നിക്ക് ഡേവിസ് ഉറങ്ങുന്നത്. അതേസമയം ഓരോ ഭാര്യമാരുമായി അടുത്തിടപഴകാൻ പ്രത്യേകം സ്ഥലങ്ങളുണ്ടെന്നും 39കാരൻ പറയുന്നു.

ഏപ്രിൽ (38) , ജെന്നിഫർ (25), ഡാനിയേൽ (22) എന്നിങ്ങനെയാണ് നിക്കിന്‍റെ ഭാര്യമാരുടെ പേരുകൾ. ഏപ്രിലാണ് നിക്കിന്‍റെ ആദ്യ ഭാര്യ.

ഇരുവരും വിവാഹം ചെയ്ത് 9 വർഷങ്ങൾ കഴിയുമ്പോൾ ഏപ്രിൽ തന്നെയാണ് നിക്കിന് ജെന്നിഫർ എന്ന യുവതിയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ജെന്നിഫർ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു.

ജെന്നിഫറിനെ തനിക്ക് ഇഷ്ടപ്പെട്ടെന്നും ഭർത്താവിനും അവളെ ഇഷ്ടമാകുമെന്ന് അറിയുന്നത് കൊണ്ടാണ് പരിചയപ്പെടുത്തിയതെന്നുമാണ് ഏപ്രിൽ പറയുന്നത്.

കഴിഞ്ഞ വർഷമാണ് ഡാനിയേൽ ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. 22കാരിയായ ഡാനിയേൽ പെട്ടെന്ന് തന്നെ അവരിൽ ഒരാളായി മാറുകയും ചെയ്തു.

മൂന്നാമത്തെ വിവാഹ സമയത്ത് താൻ സ്വപ്ന ലോകത്തായിരുന്നെന്നാണ് നിക്ക് പറയുന്നത്.

താൻ ഇത്രയും സന്തോഷവതിയായിരിക്കുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ലെന്നാണ് വിവാഹ ജീവിതത്തെക്കുറിച്ച് ഡാനിയേൽ പറയുന്നത്.

മൂന്നാമത്തെ വിവാഹം കഴിഞ്ഞ സമയത്താണ് നിക്കിന് രണ്ടാം ഭാര്യ ജെന്നിഫറിൽ ഒരു കുഞ്ഞ് പിറക്കുന്നത്.

മൂന്ന് ഭാര്യമാരും ജോലിക്ക് പോകുമ്പോൾ കുഞ്ഞിനൊപ്പം വീട്ടിൽ തന്നെയാണ് നിക്ക് സമയം ചെലവഴിക്കുന്നത്. എന്നാൽ വീട്ടിലെ പണികളൊന്നും നിക്ക് ചെയ്യുന്നില്ല.

വീട്ടിലുള്ള സമയത്ത് വായിക്കാനും പഠിക്കാനും ചിന്തിക്കാനുമാണ് നിക്ക് സമയം ചെലവഴിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

Related posts

Leave a Comment