പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള! 20 കോടി കവർന്നു; ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു

ചെന്നൈ: പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്‍റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് കവർന്നത്.

സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നൽകി മയക്കിയാണ് കൊള്ള നടന്നത്. ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ചെയ്തു.

ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.

Related posts

Leave a Comment