ഒറ്റ മെയിലിൽ ബാങ്ക് മാനേജരും വീണു;  ചിങ്ങവനത്തെ വ്യവസായിക്ക് നഷ്ടം 15 ലക്ഷം; വ്യാജമെയിൽ അയച്ച് പണം തട്ടിയെടുത്ത് ബിഹാറിലെ  അക്കൗണ്ടിലേക്ക്

ചി​​ങ്ങ​​വ​​നം: എ​​സ്ബി​​ഐ ശാ​​ഖ​​യി​​ല്‍​നി​​ന്നു ത​​ട്ടി​​പ്പു​​സം​​ഘം 15 ല​​ക്ഷം രൂ​​പ ക​​ബ​​ളി​​പ്പി​​ച്ച് ത​​ട്ടി​​യെ​​ടു​​ത്തു. ചി​​ങ്ങ​​വ​​ന​​ത്തെ വ്യ​​വ​​സാ​​യി​​യു​​ടെ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നാണു പ​​ണം ന​​ഷ്ട​​മാ​​യ​​ത്.

ചി​​ങ്ങ​​വ​​നം എ​​സ്ബി​​ഐ ശാ​​ഖ​​യി​​ലേ​​ക്ക് വ്യാ​​ജ ഇ​​മെ​​യി​​ല്‍ അ​​യ​​ച്ചാ​​ണ് ത​​ട്ടി​​പ്പു​​സം​​ഘം പ​​ണം അ​​ടി​​ച്ചു​​മാ​​റ്റി​​യ​​ത്. വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നും 15 ല​​ക്ഷം രൂ​​പ ബി​​ഹാ​​റി​​ലെ എ​​ച്ച്ഡി​​എ​​ഫ്‌​​സി ശാ​​ഖ​​യി​​ലേ​​ക്ക് ട്രാ​​ന്‍​സ്ഫ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന സ​​ന്ദേ​​ശ​​ത്തെ തു​​ട​​ര്‍​ന്നാ​​ണ് ബാ​​ങ്ക് പ​​ണം കൈ​​മാ​​റ്റം ചെ​​യ്ത​​ത്.

ഇ​​മെ​​യി​​ലി​​ലും മ​​റ്റ് രേ​​ഖ​​ക​​ളി​​ലും സം​​ശ​​യം തോ​​ന്നാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് ബാ​​ങ്ക് പ​​ണം അ​​യ​​ച്ച​​ത്. അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നും 15 ല​​ക്ഷം രൂ​​പ പി​​ന്‍​വ​​ലി​​ച്ച​​താ​​യി അ​​ക്കൗ​​ണ്ട് ഉ​​ട​​മ​​യ്ക്ക് സ​​ന്ദേ​​ശം ല​​ഭി​​ച്ച​​തോ​​ടെ ബാ​​ങ്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു.

അ​​പ്പോ​​ഴാ​​ണു ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട​​താ​​യി അ​​ധി​​കൃ​​ത​​ര്‍​ക്ക് മ​​ന​​സി​​ലാ​​യ​​ത്. തു​​ട​​ര്‍​ന്നു ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ല്‍ ബാ​​ങ്ക് അ​​ധി​​കൃ​​ത​​ര്‍ പ​​രാ​​തി ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു.

സം​​ഭ​​വ​​ത്തി​​ല്‍ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യി ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ ടി.​​ആ​​ര്‍. ജി​​ജു അ​​റി​​യി​​ച്ചു.

Related posts

Leave a Comment