നാദാപുരത്ത് വായ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങിയ കുടുംബത്തിന്‍റെ വീട് ജപ്തിചെയ്ത് ബാങ്ക്; വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്തപ്പോൾ വൃദ്ധയെ പുറത്താക്കി ഉദ്യോഗസ്ഥർ; കൂട്ടിന് പോലീസുകാരും

നാ​ദാ​പു​രം: ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ക​ല്ലാ​ച്ചി​യി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ട് ജ​പ്തി ചെ​യ്തു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ പാ​റോ​ള്ള​തി​ൽ ബി​ജു​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടും പ​റ​മ്പു​മാ​ണ് അ​ധി​കൃ​ത​ർ ജ​പ്തി ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സു​മാ​യെ​ത്തി വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്ത​ത്.​ ഈ സ​മ​യം ബി​ജു​മോ​ന്‍റെ മാ​താ​വ് പ്രേ​മ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ല് വ​ർ​ഷം മു​മ്പാ​ണ് ബി​ജു ഓ​ർ​ക്കാ​ട്ടേ​രി​യി​ലെ സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്കി​ൽ നി​ന്ന് ലോ​ൺ എ​ടു​ത്ത​ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ പ​ലി​ശ​യും, മു​ത​ലു​മാ​യി 51 ല​ക്ഷം രൂ​പ​യാ​യെ​ന്നും നി​ര​വ​ധി ത​വ​ണ അ​വ​ധി​ക​ൾ കൊ​ടു​ത്തെ​ന്നും ഇ​ത് പാ​ലി​ക്കാ​താ​യ​തോ​ടെ​യാ​ണ് ജ​പ്തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​

ഈ സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​താ​വി​നെ ബ​ന്ധു​ക്ക​ളെ​ത്തി കൂ​ട്ടിക്കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ നാ​ദാ​പു​രം പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

Related posts