ശ്രദ്ധിക്കുക! ബ​ത്തേ​രി നഗരസഭയിൽ പൊതുഇടങ്ങളിൽ തു​പ്പിയാൽ പണി കിട്ടും!

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​ഇ​ട​ങ്ങ​ളി​ൽ തു​പ്പു​ന്ന​വ​ർ​ക്കെ​തി​രെ​യും മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ക്കി​തു​പ്പി വൃ​ത്തി​ഹീ​ന​മാ​ക്കി​യ ടൗ​ണി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​വും ടൗ​ണി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ വൃ​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

വെ​റ്റി​ല മു​റു​ക്കാ​ൻ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്ക് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കും. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ തു​പ്പു​ന്ന​വ​ർ​ക്ക് എ​തി​രാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ന് രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കും.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്ത​തി​ന് ശേ​ഷം ഒ​രാ​ഴ്ച​യ്ക്ക​കം പി​ഴ ഈ​ടാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്നും ന​ഗ​രം വൃ​ത്തി​യോ​ടെ​യും ആ​രോ​ഗ്യ​ത്തോ​ടെ​യും കൊ​ണ്ടു​പോ​കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

Related posts