വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്! എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ൾ​പ്പെടെ മൂ​ന്നു​പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

ക​ള​മ​ശേ​രി: വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രേ ക​ള​മ​ശേ​രി പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു.കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (കു​സാ​റ്റ്) എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഹു​ൽ പേ​രാ​ളം, പ്ര​ജി​ത്ത് കെ.​ബാ​ബു എ​ന്നി​വ​രു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് വ​ധ​ശ്ര​മ​ത്തി​ന് ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഹോ​സ്റ്റ​ൽ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി ആ​സി​ൽ അ​ബൂ​ബ​ക്ക​റി (21) നെ ​എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​സാ​റ്റി​ൽ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ൽ വാ​ർ​ഷി​കം അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ജൂ​ണി​യ​ർ – സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ കു​സാ​റ്റ് ജം​ഗ്ഷ​നി​ൽ ബൈ​ക്കി​ലെ​ത്തി​യ ആ​സി​ലി​നെ കാ​റി​പ്പി​ടി​പ്പി​ച്ച് വീ​ഴ്ത്തി ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ ആ​സി​ലി​നെ കു​സാ​റ്റി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ലെ ഒ​രു പ്ര​തി മ​ഹാ​രാ​ജാ​സി​ലെ പ്രി​സി​പ്പ​ലി​ന്‍റെ ക​സേ​ര ക​ത്തി​ച്ച കേ​സി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഹോ​സ്റ്റ​ൽ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ന്പ​സി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കു​സാ​റ്റ് മൂ​ന്നം​ഗ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Related posts