ബെക്സ് കൃഷ്ണൻ നാട്ടിലെത്തി, ജോലി നൽകുമെന്ന് യൂസഫലി


സ്വന്തം ലേഖകൻ
തൃ​ശൂ​ർ: ഒ​രു കോ​ടി രൂ​പ ദ​യാ​ധ​ന​മാ​യി അ​ട​ച്ച് അ​ബു​ദാ​ബി​യി​ലെ ജ​യി​ലി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച മ​ല​യാ​ളി യു​വാ​വി​നു ജോ​ലി ന​ൽ​കു​മെ​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി. ജ​യി​ൽ മോ​ചി​ത​നാ​യ തൃ​ശൂ​ർ പു​ത്ത​ൻ​ച്ചി​റ സ്വ​ദേ​ശി ചെ​റ​വ​ട്ട ബെ​ക്സ് കൃ​ഷ്ണ​ൻ എ​ന്ന നാ​ൽ​പ​ത്ത​ഞ്ചു​കാ​ര​ൻ ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി.

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ പ​ത്നി വീ​ണ​യും മ​ക​ൻ അ​ദ്വൈ​തും എ​ത്തി​യി​രു​ന്നു. വി​കാ​ര​നി​ർ​ഭ​ര​മാ​യ പു​നഃ​സ​മാ​ഗ​മ​മാ​യി​രു​ന്നു അ​ത്. ആ​ലിം​ഗ​നം ചെ​യ്തും സ്നേ​ഹ​ചും​ബ​നം ന​ൽ​കി​യു​മാ​ണ് ഉ​റ്റ​വ​ർ ബെ​ക്സ് കൃ​ഷ്ണ​നെ വ​ര​വേ​റ്റ​ത്.

2012 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ സു​ഡാ​ൻ ബാ​ല​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണു ബെ​ക്സ് കൃ​ഷ്ണ​നെ ജ​യി​ലി​ല​ട​ച്ച​തും വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​തും. അ​ബു​ദാ​ബി അ​ൽ വ​ത്ബ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബെ​ക്സി​ന്‍റെ മോ​ച​ന​ത്തി​നാ​യി കു​ടും​ബം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഫ​ലി​ക്കാ​താ​യ​പ്പോ​ഴാ​ണ് യൂ​സ​ഫ​ലി​യോ​ടു സ​ഹാ​യം തേ​ടി​യ​ത്.

ന​ഷ്ട​പ​രി​ഹാ​ര​മാ​യി കോ​ട​തി അ​ഞ്ചു ല​ക്ഷം ദി​ർ​ഹം (ഒ​രു കോ​ടി രൂ​പ) കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​തു​ക ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ യൂ​സ​ഫ​ലി കെ​ട്ടി​വ​ച്ചു. ബെ​ക്സ് കൃ​ഷ്ണ​നു ത​ന്‍റെ ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കു​മെ​ന്ന് യൂ​സ​ഫ​ലി ഇ​ന്നു രാ​വി​ലെ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment