സാ​ധാ​ര​ണ ഒ​രു ചി​ത്ര​ത്തി​ന് വാ​ങ്ങു​ന്ന​ത് ആ​റ് മു​ത​ല്‍ ഏ​ട്ട് കോ​ടി വ​രെ! സീ​ത​യാ​കാ​ന്‍ 12 കോ​ടി വേ​ണ​മെ​ന്ന് ക​രീ​ന ? വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​രീ​ന​യെ ട്രോ​ളി നി​ര​വ​ധി പേര്‍

ബോ​ളി​വു​ഡി​ല്‍ താ​ര​മൂ​ല്യം ഉയർന്ന ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ക​രീ​ന ക​പൂ​ര്‍. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും യു​വ​താ​ര​ങ്ങ​ള്‍​ക്കും ഒ​പ്പ​മു​ള​ള ന​ടി​യു​ടെ സി​നി​മ​ക​ളെ​ല്ലാം വ​ന്‍​വി​ജ​യം നേ​ടി​യ​താ​ണ് ന​ടി​യെ വി​ല​പി​ടി​പ്പു​ള്ള താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ക്കി​ ഉയർത്തിയ​ത്.

വി​വാ​ഹ ശേ​ഷ​വും സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ചു വ​രി​ക​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ന്‍റെ ഭാര്യ ക​രീ​ന ക​പൂ​ര്‍. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലും ക​രീ​ന തി​ള​ങ്ങാ​റു​ണ്ട്.

പു​തി​യൊ​രു ചി​ത്ര​ത്തി​നാ​യി ക​രീ​ന ക​പൂ​ര്‍ 12 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പുറത്തു വ​ന്നി​രിക്കുകയാണിപ്പോൾ. ബോ​ളി​വു​ഡ് ഹം​ഗാ​മ​യാ​ണ് ഇ​തേ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സീ​ത എ​ന്ന പു​തി​യ ചി​ത്ര​ത്തി​നാ​യി അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടു​ത്തി​ടെ ക​രീ​ന​യെ സ​മീ​പി​ച്ചി​രു​ന്നു​വ​ത്രേ.

12 കോ​ടി രൂ​പ​യാ​ണ് ക​രീ​ന പ്ര​തി​ഫ​ലമായി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. സാ​ധാ​ര​ണ ആ​റ് മു​ത​ല്‍ ഏ​ട്ട് കോ​ടി വ​രെ​യാ​ണ് ക​രീ​ന ക​പൂ​ര്‍ ഒ​രു ചി​ത്ര​ത്തി​ന് വാ​ങ്ങു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​നാ​യി മാ​ത്രം പ്ര​തി​ഫ​ലം കൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു ന​ടി. എ​ന്നാ​ല്‍ ഇ​ത്ര​യും പ്ര​തി​ഫ​ലം ന​ല്‍​കു​ക ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​റ്റൊ​രു യു​വ​ന​ടി​യെ സ​മീ​പി​ച്ച​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം ഈ ​വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​രീ​ന​യെ ട്രോ​ളി നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യ​ത്.

മാ​താ സീ​ത​യു​ടെ റോ​ളി​ല്‍ ക​രീ​ന അ​ഭി​ന​യി​ക്കു​ന്ന​ത് ശ​രി​യാ​കി​ല്ലെ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. ക​രീ​ന​യ്ക്ക് ഇ​പ്പോ​ള്‍ കു​റ​ച്ച് പ്രാ​യം കൂ​ടി​യ ലു​ക്കാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

സീ​ത​യു​ടെ നി​ഷ്‌​ക​ള​ങ്ക​ത​യും മ​നോ​ഹ​ര​മാ​യ രൂ​പ​ഭം​ഗി​യു​മൊ​ന്നും ക​രീ​ന​യ്ക്ക് ഉ​ണ്ടാ​വി​ല്ലെ​ന്നും ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ന്ദു​വാ​യ ഒ​രാ​ള്‍ ത​ന്നെ സീ​ത​യു​ടെ റോ​ള്‍ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റു ചിലർ കു​റി​ച്ച​ത്.

Related posts

Leave a Comment