ഹാപ്പി ബർത്ത് ഡേ ബോസ്… പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് സി​ഐ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം: ന​ട​പ​ടി വ​രും

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് പോലീസ് ഉദ്യോഗസ്ഥൻ.​ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സിഐയുടെ പിറന്നാൾ ആ​ഘോ​ഷം സംഘടിപ്പിച്ചത്. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട​ത്.

സിഐ കെ.​പി. അ​ഭി​ലാ​ഷി​നെ​തി​രേ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​ക്ക് സ്പെ​ഷൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​ണ് ഹാ​പ്പി ബ​ർ​ത്ത് ഡേ ​ബോ​സ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ഫ്ബി​യി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

Related posts

Leave a Comment