മലയാളികളുടെ വിശപ്പുമാറ്റാന്‍ ബംഗാളില്‍ നിന്ന് സുവര്‍ണമസൂരി; ബംഗാളി തൊഴിലാളികള്‍ക്കു പിന്നാലെ ബംഗാളി അരിയും; കേരളം സമ്പൂര്‍ണ ബംഗാളിവത്ക്കരണത്തിലേക്കോ ?

bengali600സംസ്ഥാനത്ത് അരി വില അര്‍ധ സെഞ്ചുറി പിന്നിട്ട് കുതിയ്ക്കുമ്പോഴായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ അരിവില പിടിച്ചുനിര്‍ത്താന്‍ ബംഗാളില്‍ നിന്ന് അരിയെത്തിക്കുമെന്നായിരുന്നു കടകംപള്ളിയുടെ വാഗ്ദാനം പറഞ്ഞതു പോലെ അരിയെത്തുകയും ചെയ്തു. ‘ സുവര്‍ണമസൂരി’ എന്നയിനം അരിയാണ് ബംഗാളില്‍ നിന്ന് ഇപ്പോള്‍ ഇറക്കുമതി ചെയ്തത്. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ കണ്‍സോര്‍ഷ്യം വഴി 2500 മെട്രിക് ടണ്‍ അരിയാണ് കേരളത്തിലെത്തുന്നത്.

ഇന്നലെ 800 മെട്രിക് ടണ്‍ കൊച്ചി തുറമുഖത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് പത്തിനുള്ളില്‍ ബാക്കി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ 500 പ്രാഥമിക സഹകരണസംഘങ്ങള്‍ വഴിയാണ് അരി വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 25രൂപ നിരക്കില്‍ ഒരു കുടുംബത്തിന് അഞ്ചുകിലോ അരിയാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. പിന്നീട് 10 കിലോയായി ഉയര്‍ത്തും. കിലോയ്ക്ക് 27 രൂപയ്ക്ക് ബംഗാളില്‍ നിന്ന് ലഭിക്കുന്ന രണ്ടു രൂപ കുറച്ചാണ് സഹകരണസംഘങ്ങള്‍ വിതരണം ചെയ്യുന്നത്. കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്കൊപ്പം തിരഞ്ഞെടുത്ത ത്രിവേണി സ്റ്റോറുകളിലൂടെയും അരി ലഭിക്കും. എന്തായാലും കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ക്ക് സന്തോഷമാവും.

Related posts