അഭിഷേക് ബച്ചന്‍- ഐശ്വര്യറായ് ബന്ധത്തില്‍ ഉലച്ചിലെന്ന് സൂചന, മകള്‍ ആരാധയെ നടിയാക്കണമെന്ന് അഭിഷേക്, വേണ്ടെന്ന് ആഷ്, ബോളിവുഡിലെ സംസാരവിഷയം

aiswaryaബോളിവുഡിലെ സൂപ്പര്‍ ദമ്പതികള്‍ വീണ്ടും ഗോസിപ്പ് കോളത്തില്‍. അഭിഷേക് ബച്ചന്‍- ഐശ്വര്യറായ് ബന്ധത്തില്‍ വിള്ളല്‍ വീണതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹിന്ദി ഓണ്‍ലൈന്‍ പോര്‍ട്ടലായ അമര്‍ ഉജാല ആണ്. താരങ്ങളുടെയിടയില്‍ മകളുടെ ഭാവിയെ കുറിച്ച് തര്‍ക്കം നടക്കുന്നതായി പുറത്തറിയിച്ചത്. എന്നാല്‍ ആരോപണത്തിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അനാവശ്യമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നാണ് ആഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

അഭിഷേകിന് മകള്‍ ആരാധ്യയെ ചെറുപ്പത്തിലെ അഭിനയിപ്പിക്കണമെന്നും അവള്‍ നല്ലൊരു ബോളിവുഡ് നടിയാവാണമെന്നാണ് ആഗ്രഹം. എന്നാല്‍ ഐശ്വരിക്ക് മകള്‍ തിളങ്ങി നില്‍ക്കുന്നതിനോട് താല്‍പര്യം ഇല്ലെന്നും ഈ തീരുമാനത്തിന്റെ പേരില്‍ താരങ്ങള്‍ തമ്മില്‍ വഴക്ക് നടക്കുകയാണെന്നുമാണ് കിംവദന്തി. ഇത്തരം കിംവദന്തികള്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് താരങ്ങള്‍. ആരാധ്യയുടെ കാര്യത്തില്‍ ഇരുവരും വളരെയധികം ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നോക്കുന്നത്. അതിനായി ആരാധ്യയെ അനാവശ്യ വേദികളില്‍ തിളങ്ങി നില്‍ക്കുന്നത് ഇഷ്ടമല്ലെന്നും താരങ്ങള്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലുടെ തന്റെ ആരാധകരുമായി അഭിഷേക് ആരാധ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മകളുടെ ഇഷ്ടത്തിന് അവളെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നത്. അവളുടെ ഇഷ്ടം എന്താണോ അത് അവള്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും തന്റെ ഇഷ്ടവും അതാണെന്നുമാണ് അഭിഷേക് പറഞ്ഞിരുന്നത്.

Related posts