സത്യം പറഞ്ഞാല്‍ സിനിമയില്‍ റീ എന്‍ട്രി എന്നൊരു ചിന്ത മനസിന്റെ വിദൂര കോണില്‍ പോലും ഉണ്ടായിരുന്നില്ല. ഒന്നാമത് കുഞ്ഞ് എല്‍കെജിയിലാണ് പഠിക്കുന്നത്. മോളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അതിനിടയില്‍ കൊച്ചിയില്‍ നിന്ന് മാറി നില്‍ക്കാനോ ലോംഗ് ഷെഡ്യൂളുകളില്‍ അഭിനയിക്കാനോ കഴിയില്ല.
ഇതിപ്പോള്‍ സംഭവിച്ചു പോയതാണ്. വിഷ്ണു ശശിശങ്കറും അഭിലാഷ് പിളളയും വളരെ കാലമായി അറിയുന്ന നല്ല സുഹൃത്തുക്കളാണ്. അഭിലാഷേട്ടന് സുമതി വളവിലെ ഗസ്റ്റ് അപ്പിയറന്‍സ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഞാനൊന്ന് മടിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. “എതിര് ഒന്നും പറയാന്‍ നില്‍ക്കണ്ട.
ആ റോള്‍ വന്ന് ചെയ്തിട്ട് പൊയ്ക്കോളണം’ സ്നേഹത്തിന്റെ അധികാരത്തിന് പുറത്തുളള ആ ആവശ്യം നിരസിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് ദിവസത്തെ ഷൂട്ട്. ഒരു വാം അപ് ക്യാരക്ടര്‍. ചെറുതെങ്കിലും പ്രാധാന്യമുളള കഥാപാത്രമാണ്. സെറ്റില്‍ ചെന്നപ്പോള്‍ പണ്ട് അഭിനയിച്ച കാലമൊക്കെ ഓര്മ വന്നു.
പഴയ ചില പരിചയക്കാരെ കണ്ടുമുട്ടി. ഡബ്ബിംഗിനൊക്കെ വന്നപ്പോൾ ഇനിയും സിനിമ ചെയ്താല്‍ കൊളളാമെന്നു തോന്നി. കാരണം എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഭിനയം എന്ന പ്രോസസ് ആസ്വദിക്കാന്‍ തുടങ്ങി. -ഭാമ