മു​ല​ക്ക​ച്ച​യും മു​ണ്ടും മാ​ത്ര​മേ​യു​ള്ളൂ; ഭാനുപ്രിയ പറഞ്ഞു: ‘ഇതു കേരളമല്ല’ ആളുകൾ കൂവില്ല

ത​മി​ഴ്നാ​ട്ടി​ലെ താ​മ​ര​ഭ​ര​ണി​യി​ലാ​ണ് രാ​ജ​ശി​ല്പി​യി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​ത് ത​ഞ്ചാ​വൂ​രി​ൽ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ ആ​ളു​ക​ൾ കൂ​ടും.

ഭാ​നു​പ്രി​യ​യു​മാ​യാ​ണ് അ​വി​ടെ എ​ത്തി​യ​ത്. വ​ള​രെ നൈ​സാ​യ വ​സ്ത്രം ധ​രി​ച്ചാ​ണ് ഭാ​നു​പ്രി​യ നി​ൽ​ക്കു​ന്ന​ത്. ആ​ളു​ക​ൾ കൂ​വി ബ​ഹ​ള​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തി​യ​ത്.

മു​ല​ക്ക​ച്ച​യും മു​ണ്ടും മാ​ത്ര​മേ​യു​ള്ളൂ. ഇ​ക്കാ​ര്യം ഭാ​നു​പ്രി​യ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ഇ​ത് കേ​ര​ള​മ​ല്ല, ത​മി​ഴ്നാ​ടാ​ണ്. ആ​ളു​ക​ൾ ഒ​ന്നും പ​റ​യി​ല്ല, ധൈ​ര്യ​മാ​യി എ​ടു​ത്തോ എ​ന്ന് പ​റ​ഞ്ഞു.

പൊ​ക്കി​ളൊ​ക്കെ കാ​ണു​ന്ന സീ​നു​ക​ളാ​ണ്. താ​മ​ര​ഭ​ര​ണി​യു​ടെ ചു​റ്റി​ലും വ​ലി​യ സം​ഘം ആ​ളു​ക​ൾ വ​ന്നു വ​ന്നു. ഞ​ങ്ങ​ൾ വി​ര​ണ്ട് പോ​യി. എ​ന്ത് ചെ​യ്യും എ​ന്ന് വി​ഷ​മി​ച്ച​പ്പോ​ൾ ഭാ​നു​പ്രി​യ പ​റ​ഞ്ഞ​ത് ത​മി​ഴ​ർ ക​ലാ​ബോ​ധ​മു​ള്ള​വ​രാ​ണ് അ​വ​രാ​രും സാ​റി​നെ ഉ​പ​ദ്ര​വി​ക്കി​ല്ല. ധൈ​ര്യ​മാ​യി എ​ടു​ത്തോ എ​ന്നാ​ണ്.

ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ എ​ല്ലാ​വ​രും നി​ശ​ബ്ദ​രാ​യി​രു​ന്നു. ഇ​ന്‍റ​ർ​വെ​ലി​ന് ഞ​ങ്ങ​ൾ ആ​ഹാ​രം ക​ഴി​ക്കാ​ൻ പോ​യ​പ്പോ​ൾ ആ​ളു​ക​ൾ അ​വ​ർ കൊ​ണ്ട് വ​ന്ന പൊ​തി​ച്ചോ​ർ ക​ഴി​ച്ചു. ഒ​രു ദി​വ​സം കൊ​ണ്ടാ​ണ് ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്ത​ത്. -ആ​ർ. സു​കു​മാ​ര​ൻ

Related posts

Leave a Comment