ഡ്രൈ​വിം​ഗ് അ​റി​യാമോ? ​ ഉ​ല​കം ചു​റ്റാൻ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ “റെന്‍റ് എ കാർ’ റെഡി; ഓ​ണ്‍​ലൈ​നി​ൽ ഇ​ഷ്ട​മു​ള്ള​യി​നം വാ​ഹ​നം ബു​ക്കു ചെ​യ്യാം

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഡ്രൈ​വിം​ഗ് അ​റി​യാ​മെ​ങ്കി​ൽ ഉ​ല​കം ചു​റ്റാ​ൻ നി​ങ്ങ​ൾ​ക്കി​താ ഇ​ഷ്ട​മു​ള്ള കാ​ർ. മൂ​ന്നു ദി​വ​സ​മോ ഒ​രാ​ഴ്ച​യോ ക​ഴി​ഞ്ഞു വാ​ട​ക സ​ഹി​തം തി​രി​കേ​ക്കൊ​ടു​ത്താ​ൽ മ​തി. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും ഇ​ങ്ങ​നെ കാ​ർ ല​ഭി​ക്കും.

കേ​ര​ള​ത്തി​ൽ നാ​ലു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച “റെ​ന്‍റ് എ ​കാ​ർ’ സം​വി​ധാ​നം തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത്, തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് റെ​ന്‍റ് എ ​കാ​ർ സൗ​ക​ര്യം തു​ട​ങ്ങി​യ​ത്.

ഓ​ണ്‍​ലൈ​നാ​യി കാ​ർ ബു​ക്കു ചെ​യ്യാം. “ഇ​ൻ​ഡ​സ്ഗോ’ എ​ന്ന ക​ന്പ​നി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കു കാ​റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഏ​തി​നം കാ​റും ല​ഭി​ക്കും. ഒ​രു ദി​വ​സ​ത്തേ​ക്കോ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തേ​ക്കോ ഒ​രാ​ഴ്ച​ത്തേ​ക്കോ ഒ​രു മാ​സ​ത്തേ​ക്കോ ബു​ക്കു ചെ​യ്യാ​വു​ന്ന​ത്.

ഒ​രു ദി​വ​സ​ത്തേ​ക്ക് ആ​യി​രം രൂ​പ​യോ​ള​മാ​ണ് നി​ര​ക്ക്. ഒ​രാ​ഴ്ച​ത്തേ​ക്ക് ഏ​ഴാ​യി​രം രൂ​പ​യോ​ള​വും. പ​ത്തു ദി​വ​സ​ത്തേ​ക്ക് പ​തി​നാ​യി​രം രൂ​പ​യോ​ള​മാ​ണു നി​ര​ക്ക്. വാ​ഹ​ന​ത്തി​ന്‍റെ വ​ലു​പ്പ​വും ആ​ഡം​ബ​ര​വു​മ​നു​സ​രി​ച്ച് നി​ര​ക്ക് കൂ​ടും.

തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ റെ​ന്‍റ് എ ​കാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ന​ട​ന്നു. എ​റ​ണാ​കു​ള​ത്തും തൃ​ശൂ​രി​ലും ട്ര​യ​ൽ സ​ർ​വീ​സാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

ഉ​ദ്ഘാ​ട​നം ര​ണ്ടു ദി​വ​സ​ത്തി​ന​കം ഉ​ണ്ടാ​കും. തൃ​ശൂ​രി​ൽ പൂ​ങ്കു​ന്ന​ത്ത് “ഇ​ൻ​ഡ​സ്ഗോ’ കാ​റു​ക​ളു​ടെ യാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​നി​ന്നും കാ​ർ വാ​ട​ക​യ്ക്കെ​ടു​ക്കാം.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​ത്ര​മ​ല്ല, ക​ണ്ണൂ​രി​ലും ത​ല​ശേ​രി​യി​ലും കോ​ഴി​ക്കോ​ടു​മെ​ല്ലാം “ഇ​ൻ​ഡ​സ്ഗോ’ കാ​റു​ക​ളു​ണ്ട്. വാ​ഹ​നം വീ​ട്ടി​ലോ ഓ​ഫീ​സി​ലോ എ​ത്തി​ച്ചും ത​രും. യാ​ർ​ഡി​ൽ​നി​ന്നോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നോ കാ​ർ എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ര​ക്കു കു​റ​യും.

ഓ​ണ്‍​ലൈ​നി​ൽ ഇ​ഷ്ട​മു​ള്ള​യി​നം വാ​ഹ​നം ബു​ക്കു ചെ​യ്യാം. തൃ​ശൂ​രി​ൽ​നി​ന്ന് വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന വാ​ഹ​നം തി​രു​വ​വ​ന​ന്ത​പു​ര​ത്ത് മ​ട​ക്കി ന​ൽ​കാ​നും സം​വി​ധാ​ന​മു​ണ്ട്. ടെ​ലി​ഫോ​ണ്‍ ന​ന്പ​രി​ലൂ​ടേ​യും ബു​ക്കു ചെ​യ്യാം. 9539580000.

Related posts

Leave a Comment