ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പു​ക​ഴ്ത്തി സി​പി​എം ദേ​ശീ​യ നേ​തൃ​ത്വം; കേരളത്തിലെ യാത്രയെ സിപിഎം നേതാക്കൾ പരിഹസിച്ചത് വെറുതേയായി…


തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പു​ക​ഴ്ത്തി സി​പി​എം.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ അ​ഭി​ന​ന്ദി​ച്ച് പ​രാ​മ​ർ​ശ​മു​ള്ള​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തെ​ക്കേ ഇ​ന്ത്യ​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് രാ​ഹു​ലി​ന്‍റെ യാ​ത്ര​യെ പു​ക​ഴ്ത്തു​ന്ന ഭാ​ഗ​മു​ള്ള​ത്.

രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ക​ന്യാ​കു​മാ​രി​യി​ൽനി​ന്നു ശ്രീ​ന​ഗ​ർ വ​ര​യു​ള്ള നൂ​റ്റ​മ്പ​ത് ദി​വ​സ​ത്തെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തെ​ക്കെ ഇ​ന്ത്യ​യി​ൽനി​ന്നു ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ഇ​നി ബി​ജെ​പി​ക്ക് കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളി​ൽനി​ന്നു യാ​ത്ര​യ്ക്ക് ഏ​ത് രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​കും ല​ഭി​ക്കു​ക​യെ​ന്ന​താ​ണ് ഉ​റ്റു​നോ​ക്ക​പ്പെ​ടു​ന്ന​ത്- റി​പ്പോ​ർ​ട്ടിൽ പ​റ​യു​ന്നു.

കേ​ര‍​ള​ത്തി​ലെ സി​പി​എം നേ​താ​ക്ക​ൾ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പ​രി​ഹ​സി​ച്ച​ത് ക​ണ​ക്കാ​ക്കാ​തെ​യാ​ണ് കേ​ന്ദ്ര​ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ മ​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഭാ​ര​ത് ജോ​ഡോ യാ​ത്ര ക​ണ്ടെ​യ്ന​ർ യാ​ത്ര​യെ​ന്ന​ട​ക്ക​മു​ള്ള പ​രി​ഹാ​സ​ങ്ങ​ളാ​ണ് എം. ​സ്വ​രാ​ജ്, എം.​വി. ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ നി​ന്നു​മു​ണ്ടാ​യ​ത്.

യാ​ത്ര​യു​ടെ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ കേ​ര​ള​ത്തി​ലാ​ണെ​ന്ന​തി​നെ​യും സി​പി​എം രൂ​ക്ഷ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. കേരള നേതാക്കളുടെ ഈ വിമർശനങ്ങളൊന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലില്ലെന്നതും ശ്രദ്ധേയമായി.

Related posts

Leave a Comment