കാർത്തിക ഭാവനയായപ്പോൾ

എ​ന്‍റെ പേ​ര് മാ​റ്റാ​ന്‍ കാ​ര​ണം സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ സാ​റാ​ണ്. എ​ന്നെ സി​നി​മാ രം​ഗ​ത്തേ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത് ക​മ​ല്‍ സാ​റാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് കാ​ര്‍​ത്തി​ക എ​ന്ന പേ​ര് മാ​റ്റ​ണം എ​ന്ന് പ​റ​ഞ്ഞ​ത്.

കാ​ര​ണം, ആ​ള്‍​റെ​ഡി ഒ​രു കാ​ര്‍​ത്തി​ക ഉ​ണ്ട്, പി​ന്നെ പ​ഴ​യ​കാ​ല ന​ടി കാ​ര്‍​ത്തി​ക ഉ​ണ്ട്. അ​തു​കൊ​ണ്ട് മീ​ഡി​യാ​സി​നോ​ട് പ​റ​യു​മ്പോ​ള്‍ ക​ണ്‍​ഫ്യൂ​ഷനാ​കും അ​തിനാലാ​ണ് അ​ന്നു പേ​ര് മാ​റ്റി​യ​ത്.

അ​ന്നു പേ​ര് മാ​റ്റു​മ്പോ​ള്‍ ആ​സ്‌​ട്രോ​ള​ജി​യൊ​ന്നും നോ​ക്കി​യി​ട്ടി​ല്ല. ക​മ​ല്‍ സാ​ര്‍ പ​റ​ഞ്ഞു. നീ ​ത​ന്നെ നി​ന​ക്ക് ഇ​ഷ്ട​മു​ള്ള പേ​ര് പ​റ​യൂ, അ​തി​ല്‍ നി​ന്ന് ഞ​ങ്ങ​ള്‍ സെ​ല​ക്ട് ചെ​യ്തു​ത​രാം എ​ന്ന്.

അ​പ്പോ​ള്‍ തോ​ന്നി​യ നാ​ല​ഞ്ച് പേ​ര് ഞാ​ന്‍ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ആ​ണേ​ല്‍ കു​റ​ച്ച് ന​ല്ല പേ​ര് ക​ണ്ടെ​ത്തി​യേനെ. അ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ട്ട പേ​രാ​ണ് ഭാ​വ​ന.

ഭാ​വ​ന ഈ ​ക​രി​യ​റി​ന് പ​റ്റു​ന്ന പേ​രാ​ണെ​ന്നും മ​റ്റാ​രും ഈ ​പേ​രി​ലി​ല്ല എ​ന്നൊ​ക്കെ നോ​ക്കി​യാ​ണ് ഈ ​പേ​ര് തെര​ഞ്ഞെ​ടു​ത്ത​ത്. -ഭാ​വ​ന

Related posts

Leave a Comment