ലക്നോ: തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിന് കളമൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമാജ്വാദി പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ഥിയെ ആക്രമിച്ച് എതിര് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇവരുടെ വസ്ത്രം അഴിച്ചെടുക്കാനും ശ്രമമുണ്ടായി. ലംഖിംപൂര്‍ ഖേരിയിലാണ് സംഭവമുണ്ടായത്.
നാമനിര്‍ദേശ പത്രിക നല്കുന്നതില് നിന്നും ഇവരെ തടയാനാണ് എതിര് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന നാമനിര്‍ദേശ പത്രിക തട്ടിയെടുക്കാനും ആക്രമികള്‍ ശ്രമിച്ചു.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.
വനിതാ സ്ഥാനാർഥിക്ക് നേരെ ആക്രമണം; വസ്ത്രാക്ഷേപം നടത്താൻ ശ്രമം; ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് അഖിലേഷ് യാദവ്
