വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് കാൻസർ രേഗം പൊതുജനങ്ങളിൽനിന്നു മറച്ചുവച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾക്കു മറുപടിയുമായി ബൈഡന്റെ വക്താവ് രംഗത്ത്.
11 വർഷം മുമ്പ് ഈ രോഗത്തിന് പരിശോധന നടത്തിയിരുന്നുവെന്നും എന്നാൽ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണെന്നും വക്താവ് പറഞ്ഞു.
2014ലാണ് അവസാനം ബൈഡന് പരിശോധന നടത്തിയത്. അപ്പോൾ രോഗമോ രോഗലക്ഷണമോ കാണിച്ചിരുന്നില്ലെന്നു വക്താവ് വ്യക്തമാക്കി.
ബൈഡന്റെ രോഗത്തെക്കുറിച്ച് ജനങ്ങളെ നേരത്തെത്തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരെക്കുറിച്ച് സംശയമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.