ആ​ദ്യം ന​മ്മ​ൾ ന​ല്ല മ​നു​ഷ്യ​രാ​ക​ണം, അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ക്ക​ണം; തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് മാത്രമേ  ഞാൻ പറഞ്ഞൊള്ളൂവെന്ന് സായ് പല്ലവി

സം​സാ​രി​ക്കു​മ്പോ​ള്‍ ര​ണ്ട് പ്രാ​വ​ശ്യം ചി​ന്തി​ക്കും. കാ​ര​ണം എ​ന്‍റെ വാ​ക്കു​ക​ള്‍ തെ​റ്റാ​യ രീ​തി​യി​ല്‍ വ്യാ​ഖ്യാ​നി​ക്കു​മോ​യെ​ന്ന് എ​നി​ക്ക് പേ​ടി​യു​ണ്ട്. ഞാ​ന്‍ ഇ​ട​തി​നേ​യോ വ​ല​തി​നിയോപി​ന്തു​ണ​ക്കു​ന്നു​വെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല.

നി​ഷ്പ​ക്ഷ​മാ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. ആ​ദ്യം ന​മ്മ​ൾ ന​ല്ല മ​നു​ഷ്യ​രാ​ക​ണം. അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ക്ക​ണം.​കാ​ശ്മീ​ര്‍ ഫ​യ​ല്‍​സ് ക​ണ്ട​തി​ന് ശേ​ഷം ഞാ​ന്‍ അ​സ്വ​സ്ഥ​യാ​യി​രു​ന്നു.

എ​ല്ലാ ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളും തെ​റ്റാ​ണെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഏ​ത് മ​ത​ത്തി​ലാ​യാ​ലും. ഇ​താ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ പ​ല​രും അ​തി​നെ തെ​റ്റാ​യ രീ​തി​ല്‍ വ്യാ​ഖ്യാ​നി​ച്ചു. തെ​റ്റി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞു. ഒ​രു മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യെ​ന്ന നി​ല​യി​ല്‍ എ​ല്ലാ​വ​രു​ടെയും ജീ​വ​ന്‍ പ്ര​ധാ​ന​പ്പെ​ട്ട​തും തു​ല്യ​വു​മാ​ണെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. -സാ​യ് പ​ല്ല​വി

Related posts

Leave a Comment