ആ നടി അന്നുരാത്രി മുന്നറിയിപ്പ് നല്കി, മിസ്റ്റര്‍ ബച്ചന്‍ നിങ്ങള്‍ അപകടത്തിലാണ്! അവഗണിച്ച ബിഗ് ബി ഐസിയുവിലുമായി! അക്കഥ ഇങ്ങനെ

bigbഇന്ത്യക്കാരന്റെ സ്വകാര്യ അഹങ്കാരമാണ് ബിഗ് ബി അമിതാഭ് ബച്ചന്‍. ചെറിയ വേഷങ്ങളിലൂടെയെത്തി ബോളിവുഡിന്റെ ഹീറോ ആയ ബിഗ്ബിയുടെ ജീവിതത്തിലെ ഒരു വലിയ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. 1983ലാണ്. ബംഗളൂരുവിലായിരുന്നു ഷൂട്ടിംഗ്. നഗരത്തിലെ ഒരു ഹോട്ടലിലായിരുന്നു ബച്ചന്‍ താമസിച്ചിരുന്നത്. വിശ്രമവേളയില്‍ അദേഹം റൂമില്‍ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍കോള്‍.

ബോളിവുഡ് നടി സ്മിത പാട്ടീലാണ് മറുവശത്ത്. ഞാന്‍ ഒരു പേടി സ്വപ്നം കണ്ടു എന്നായിരുന്നു സ്മീത പാട്ടില്‍ പറഞ്ഞത്. ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ച് ബച്ചന് എന്തോ വലിയ അപകടം സംഭവിക്കുന്നതായിരുന്നു ആ സ്വപ്നം. എന്നാല്‍ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ പൂര്‍ണ ആരോഗ്യവനാണ് എന്നും ബച്ചന്‍ അറിയിച്ചു. എന്നാല്‍ ബിഗ്ബി ആ മുന്നറിയിപ്പിനെ പാടേ അവഗണിച്ചു. തനിക്ക് കാര്യമായ പ്രശ്‌നമൊന്നുമില്ലല്ലോ. പിന്നെന്തിനു പേടിക്കണം.

പക്ഷേ പിറ്റേന്ന് സംഭവിച്ചത് നേരെ മറിച്ചായിരുന്നു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബച്ചന് ഗുരുതരമായി പരിക്കേറ്റു. പുനീത് ഇസാറുമായുള്ള രംഗത്തിലായിരുന്നു പരിക്കേറ്റത്. ബിഗ്ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്ക് ആശുപത്രിയില്‍നിന്ന് അറിയിപ്പ് ലഭിച്ചു. ബച്ചന്റെ ആരോഗ്യനില അത്ര പന്തിയല്ലെന്ന്. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു. ഏതായാലും കുറച്ചുദിവസങ്ങള്‍ക്കുശേഷം താരം ആരോഗ്യം വീണ്ടെടുത്തു.

Related posts