വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും അവസാനമായി! ബിഗ് ബോസില്‍ സാബുമോന്‍ വിജയിയും പേളി മാണി റണ്ണറപ്പും; ഫ്‌ലാറ്റിന് പുറമേ വിജയികള്‍ക്ക് കിടിലന്‍ സര്‍പ്രൈസുകളും

വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് ബിഗ് ബോസില്‍ സാബുമോന് ഫ്ളാറ്റ് സ്വന്തം. ഒട്ടേറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട് ഇമേജ് കളങ്കപ്പെട്ടിരിക്കെ ബിഗ്‌ബോസില്‍ എത്തിയ സാബു 14 ആഴ്ചകള്‍ക്കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി.

റിയാലിറ്റി ഷോയില്‍ വിജയിച്ച സാബു മോന് ഫ്ളാറ്റിന് പുറമേ രണ്ട് കിടിലന്‍ സര്‍പ്രെസും ബിഗ് ബോസ് ഒരുക്കിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ജെല്ലികെട്ടിലും വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും രണ്ട് കിടിലന്‍ വേഷങ്ങളാണ് സാബുവിനായി കാത്തിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഷോ ആയ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെയില്‍ നേരിട്ട് എത്തിയായിരുന്നു ഇരു സംവിധായകരുടെയും പ്രഖ്യാപനം. ഒരു കോടിയിലധികം വോട്ടുകള്‍ നേടിയാണ് സാബു മോന്‍ ബിഗ് ബോസിലെ വിജയിയായത്.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനം. പേളി മാണിയാണ് റണ്ണര്‍ അപ്പ്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ശ്വേതാ മേനോനും ശ്രീലക്ഷ്മിയും ഒഴികെ മുഴുവന്‍ ആളുകളും ഫിനാലെയില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി എത്തിയിരുന്നു.

സാബുവിന് പുറമെ മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു മത്സരാര്‍ത്ഥിയായ അരിസ്റ്റോ സുരേഷിനും സിനിമയില്‍ അവസരം ലഭിച്ചു.

Related posts