ബി​ഗ് ബോ​സ്: ച​ട്ട​ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ ആ​റി​ല്‍ സം​പ്രേ​ഷ​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

നി​യ​മ വി​രു​ദ്ധ​ത​യു​ണ്ടെ​ങ്കി​ല്‍ പ​രി​പാ​ടി നി​ര്‍​ത്തി​വ​യ്പ്പി​ക്കാ​മെ​ന്നും ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​സ്താ​ഖ്, ജ​സ്റ്റീ​സ് എം.​എ. അ​ബ്ദു​ള്‍ ഹ​ഖിം എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ശാ​രീ​രി​ക ഉ​പ​ദ്ര​വ​മ​ട​ക്ക​മു​ള്ള നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ എ​സ്. ആ​ദ​ര്‍​ശ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍.

കേ​ബി​ള്‍ ടെ​ലി​വി​ഷ​ന്‍ നെ​റ്റ്‌​വ​ര്‍​ക്ക് (റെ​ഗു​ലേ​ഷ​ന്‍) ആ​ക്ട്, സി​നി​മാ​റ്റോ​ഗ്രാ​ഫ് ആ​ക്ട് എ​ന്നി​വ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് റി​യാ​ലി​റ്റി ഷോ​യെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

Related posts

Leave a Comment