അ​മേ​രി​ക്ക ക​ണ്ട​തി​ല്‍ വ​ച്ചേ​റ്റ​വും നീ​ള​മു​ള്ള പെ​രു​മ്പാ​നെ പി​ടി​കൂ​ടി ! സ്വ​പ്‌​ന​ത്തി​ല്‍ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യ​മെ​ന്ന് പാ​മ്പ് പി​ടി​ച്ച വി​ദ്യാ​ര്‍​ഥി

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​നേ​ക്കാ​ൾ ഏ​റ്റ​വും നീ​ള​മു​ള്ള പാ​ന്പി​നെ പി​ടി​കൂ​ടി​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു.

19 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ​യാ​ണ് ഒ​ഹാ​യോ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ ജെ​യ്‍​ക്ക് വ​ലേ​രി പി​ടി​കൂ​ടി​യ​ത്.

ഇ​തി​നു മു​ൻ​പ് പി​ടി​ക്ക​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ ബ​ർ​മീ​സ് പാ​മ്പി​ന് 18 അ​ടി ഒ​മ്പ​ത് ഇ​ഞ്ച് ആ​യി​രു​ന്നു നീ​ളം. 2020 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഇ​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ലേ​രി പ​ങ്കു​വ​ച്ച പാ​ന്പി​നെ പി​ടി​ക്കു​ന്ന വീ​ഡി​യോ​യി​ലെ രം​ഗ​ങ്ങ​ൾ ഭ​യ​മു​ള​വാ​ക്കു​ന്ന​താ​ണ്.

പെ​രു​മ്പാ​മ്പി​നെ വാ​ലി​ൽ പി​ടി​ച്ച് റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ടു​മ്പോ​ൾ അ​ത് അ​വ​നു​നേ​രെ കു​തി​ക്കു​ന്ന​ത് കാ​ണാം.

കു​റ​ച്ചു​നേ​ര​ങ്ങ​ൾ​ക്കു​ശേ​ഷം മ​റ്റ് ചി​ല​രും പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ വ​ലേ​രി​യെ സ​ഹാ​യി​ക്കാ​നെ​ത്തി. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​മ്പി​നെ പി​ടി​കൂ​ടും എ​ന്ന് സ്വ​പ്ന​ത്തി​ൽ​പോ​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല എ​ന്നു വ​ലേ​രി പ​റ​ഞ്ഞു.

Related posts

Leave a Comment