ബി​ജു മേ​നോ​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു; അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും ബി​ജു​മേ​നോ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു; നിയന്ത്രണം വിട്ട കാർ ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു

വ​ളാ​ഞ്ചേ​രി: ച​ല​ച്ചി​ത്ര​താ​രം ബി​ജു​മേ​നോ​ൻ സ​ഞ്ച​രി​ച്ച കാ​ർ വ​ട്ട​പ്പാ​റ​യി​ൽ അ​പ​ക​ട​ത്തി​ൽപ്പെട്ടു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും ബി​ജു​മേ​നോ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന, ബി​ജു​മേ​നോ​ൻ സ​ഞ്ച​രി​ച്ച കാ​റി​ലും നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പോ​ലീ​സും ഹൈ​വേ പോ​ലീ​സും ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.​ രാ​ത്രി ഏ​റെ വൈ​കി ബി​ജു​മേ​നോ​ൻ മ​റ്റൊ​രു കാ​റി​ൽ യാ​ത്ര തി​രി​ച്ചു.

Related posts