സിനിമയൊക്കെ എന്ത്..! ആഡംബരം ഒട്ടും കുറയാതെ ബിജു രമേശിന്റെ മകളുടെ വീവാഹവീഡിയോ ടീസര്‍ (വീഡിയോ കാണാം)

ADOOR1വിവാദങ്ങളും ആഡംബരവും കൊണ്ട് ശ്രദ്ധ നേടിയതായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘയുടെയും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയുടെയും വിവാഹം. വിവാഹത്തിന്റെ ടീസര്‍ വീഡിയോയിലും ആഡംബരത്തിന് ഒട്ടും കുറവില്ല. സിനിമകളെ വെല്ലുന്ന തരത്തിലുള്ള ഷോട്ടുകളാണ് വിവാഹവീഡിയോയിലുള്ളത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ആഡംബരം നിറഞ്ഞ വിവാഹവേദിയുടെ ദൃശ്യങ്ങളുമുണ്ട്. ലൂമിയര്‍ വെഡ്ഡിംഗ് കമ്പനിയാണ് വിവാഹ വീഡിയോ ഒരുക്കിയത്.

ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ഗാര്‍ഡന്‍സില്‍ കോടികള്‍ പൊടിച്ചാണ് വിവാഹവേദിയൊരുക്കിയിരുന്നത്. സിനിമയ്ക്കു വേണ്ടി സെറ്റുകള്‍ ഒരുക്കുന്നവരായിരുന്നു വിവാഹവേദിക്കായി സെറ്റിട്ടത്. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലായിരുന്നു വേദി.

Related posts