ചുവപ്പുകാര്‍ഡ് ഇനി ക്രിക്കറ്റിലും! കളിക്കാരെ പുറത്താക്കാന്‍ അംപയര്‍മാര്‍ക്ക് അനുമതി നല്കുന്ന നിയമം നടപ്പിലാക്കണമെന്ന് എംസിസി

redകളിക്കിടെ അച്ചടക്ക ലംഘനം നടത്തുന്ന കളിക്കാരെ മൈതാനത്ത് നിന്ന് പറഞ്ഞു വിടാന്‍ അംപയര്‍ക്കും അധികാരം നല്‍കിയേക്കും. എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് ഈ നീക്കം. ഫുട്‌ബോളിലും മറ്റും ഉള്ളതുപോലെ അടുത്ത വര്‍ഷം ഒക്ടോബറോട് കൂടി ക്രിക്കറ്റിലും റെഡ് കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നാണ് ശിപാര്‍ശ. ഡിസംബര്‍ 6, 7 തിയതികളില്‍ മുംബൈയില്‍ ചേര്‍ന്ന കമ്മറ്റിയാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പിന്നീട് ഇത് എംസിസി മെയിന്‍ കമ്മറ്റിയുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.

അംപയറെ ഭീഷണിപ്പെടുത്തുക, സഹകളിക്കാര്‍, അംപയര്‍, ടീം ഒഫീഷ്യല്‍സ്, കാണികള്‍ എന്നിവരില്‍ ആരെയെങ്കിലും കൈയേറ്റം ചെയ്യുക, കളി സ്ഥലത്ത് മറ്റ് ലഹളകളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് അംപയര്‍ക്ക് പുറത്താക്കാന്‍ സാധിക്കുക. ക്രിക്കറ്റില്‍ ഇതുവരെ ക്യാപ്റ്റന് മാത്രമായിരുന്നു അപമര്യാദയായി പെരുമാറുന്ന കളിക്കാരെ പുറത്താക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. ക്രിക്കറ്റിലെ എല്ലാ തലത്തിലുമുള്ള കളികള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. പുതിയ നിയം ഐസിസി നടപ്പാക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ല.

Related posts