ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ​ബൈക്ക് യാ​ത്രികൻ മ​രി​ച്ചു

ചാ​ത്ത​ന്നൂ​ർ: അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് എ​സ്.​എ​സ് ഭ​വ​നി​ൽ പ​രേ​ത​നാ​യ വി​ജ​യന്‍റെ ​ മ​ക​ൻ വി​ഷ്ണു (35) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കിൽ കൂടെ ​യാത്ര ചെയ്ത ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ മൈ​ല​ക്കാ​ട് ഇ​റ​ക്ക​ത്ത് ക​ഴി​ഞ്ഞ രാ​ത്രി 11.30നാ​യി​രു​ന്നു അ​പ​ക​ടം.​

വി​ഷ്ണു​വും സു​ഹൃ​ത്തും കൂ​ടി ബൈ​ക്കി​ൽ കൊ​ട്ടി​യ​ത്തു​നി​ന്നും ഇ​ത്തി​ക്ക​ര​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു. വി​ഷ്ണു അ​പ​ക​ട​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രിച്ചു. സംഭവത്തിൽ കൊ​ട്ടി​യം പോ​ലീ​സ് കേ​സെടു​ത്തിട്ടുണ്ട്.

Related posts

Leave a Comment