സ​മ​രാ​ഗ്നി​യു​ടെ പോസ്റ്റർ പ്രചാരണത്തിനിടെ കോ​ൺ​ഗ്ര​സുകാരെ സിപിഎം പ്രവർത്തകർ മ​ർദിച്ചു

തൃ​ശൂ​ർ: അ​വി​ണി​ശേ​രി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രേ സി​പി​എം ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ സൂ​ര​ജ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി പ്രി​യ​ൻ പെ​രി​ഞ്ചേ​രി എ​ന്നി​വ​രെ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും ന​യി​ക്കു​ന്ന സ​മ​രാ​ഗ്നി​യു​ടെ പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​ത്തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണു സം​ഭ​വം.

പി​ണ​റാ​യി കു​ടും​ബ​ത്തി​ന്‍റെ അ​ഴി​മ​തി​ക​ൾ തു​റ​ന്നു കാ​ണി​ക്കു​ന്ന സ​മ​ര​പോ​രാ​ട്ട​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ​നി​ന്ന് സി​പി​എം ഗു​ണ്ടാ​യി​സം ക​ണ്ടു പേ​ടി​ച്ചോ​ടി​ല്ലെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

Related posts

Leave a Comment