മ​ല്ല​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാത്രിയിൽ കാണാതാകുന്ന ഇരുചക്രവാഹനങ്ങൾ..! നാട്ടുകാർ പറയുന്നതിങ്ങനെ…


മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്നു. മ​ടു​ക്കോ​ലി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ന്നെ​യാ​യി 3 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു.​

മ​ടു​ക്കോ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും നെ​ടും​പ​ള്ളി​ൽ സാ​ബു സ​ക്ക​റി​യ​യു​ടെ​യും ക​ഴി​ഞ്ഞ​യാ​ഴ്ച രാ​മ​നോ​ലി​യ്ക്ക​ൽ തോം​സ​ണ്‍ തോ​മ​സി​ന്‍റെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

മേ​ത്ര​യി​ൽ വ​ർ​ഗീ​സി​ന്‍റെ മാ​രു​തി കാ​റും മേ​ക്ക​രി​ങ്ങാ​ട്ട് ബാ​ബു​വി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്ത് കാ​റും മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ചെ​രു​പ്പും വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ച​തു വെ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ

അ​ന്വേ​ഷ​ണ​ത്തി​ൽ മു​ക്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്കു​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും മ​ടു​ക്കോ​ലി രാ​മ​നോ​ലി​യ്ക്ക​ൽ സ​ജി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ മോ​ഷ​ണ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു.​പോ​ലീ​സ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നൈ​റ്റ് പെ​ട്രോ​ളി​ങ്ങ് ശ​ക്ത​മാ​ക്ക​ണമെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment