എല്ലാം ശരിയാക്കാൻ!സ്വപ്നയുടെ വ്യാജബിരുദത്തിന്‍റെ സത്യാവസ്ഥതേടി അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക്….

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണക്കട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്നാ സു​രേ​ഷ് വ്യാ​ജ ബി​രു​ദം നേ​ടി ഐ​ടി വ​കു​പ്പി​ൽ ജോ​ലി നേ​ടി​യ സം​ഭ​വ​ത്തെ​കു​റി​ച്ചു​ള്ള പ​രാ​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഇ​ന്നു അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും.

ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി സു​നീ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​ന്ന​ലെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നാ​യി സ്വ​പ്ന​യു​ടെ വീ​ട് പ​രി​ശോ​ധി​ക്കാ​നും സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വി​വ​രം തേ​ടാ​നും ആ​ലോ​ച​ന.

പ്രൈ​സ് വാ​ട്ട​ർ കൂ​പ്പേ​ഴ്സ്, വി​ഷ​ൻ ടെ​ക്നോ​ള​ജീ​സ് എ​ന്നി​വ​യേ​യും ചോ​ദ്യം ചെ​യ്യും. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യു​മാ​ണ് സ്വ​പ്ന സു​രേ​ഷ് ഐ​ടി വ​കു​പ്പി​ന് കീ​ഴി​ൽ ക​രാ​ർ ജോ​ലി നേ​ടി​യ​ത്.

മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​ടെ പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ് സ്വ​പ്ന​ക്കൊ​പ്പം ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ളാ​യ പ്രൈ​സ് വാ​ട്ട​ർ കു​പ്പേ​ഴ്സ്, വി​ഷ​ൻ ടെ​ക്നോ​ള​ജീ​സ് എ​ന്നി​വ​രെ​യും പ്ര​തി​ചേ​ർ​ത്തു.​വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സ്വ​പ്ന​ക്ക് ജോ​ലി ന​ൽ​കാ​ൻ ഈ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ളു​ടെ ശു​പാ​ർ​ശ​യും കാ​ര​ണ​മാ​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

ആ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഐ ​ടി ലി​മി​റ്റ​ഡ് എം​ഡി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ക്കും. അ​തി​ന് ശേ​ഷം സ്വ​പ്ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ യ​ഥാ​ർ​ഥ പ​ക​ർ​പ്പു ക​ണ്ടെ​ത്താ​ൻ സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്ന് പ​റ​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡോ. ​ബാ​ബാ​സാ ഹേ​ബ് അം​ബേ​ക്ക​ർ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ളും തേ​ട​ണം. ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് പു​റ​ത്ത് പോ​യും അ​ന്വേ​ഷി​ക്കേ​ണ്ട​തി​നാ​ൽ ഈ ​കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തേ​യോ ക്രൈം​ബ്രാ​ഞ്ചി​ന​യോ എ​ൽ​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

Related posts

Leave a Comment