മണർകാട് കേന്ദ്രീകരിച്ച് ബൈക്ക് കള്ളൻമാർ; അഞ്ചുവീടുകളിലെ ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി


കോ​ട്ട​യം: അ​രീ​പ്പ​റ​ന്പി​ൽ വീ​ട്ടുമു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​വു​ക​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ഞ്ചു വീ​ടു​ക​ളി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്‌‌ടിക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ണ​ർ​കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ള​ത്തൂ​ർ ഓ​മ​ന​ക്കു​ട്ട​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ട​ക്ക​ൻ മ​ണ്ണൂ​ർ പാ​സ്റ്റ​ർ മാ​ണി കു​ര്യാ​ക്കോ​സ്, നാ​ക​നി​ല​ത്തി​ൽ അ​നി​ൽ​മോ​ൻ, പൂ​ന്നി​ല​ത്തി​ൽ അ​ജി​മോ​ൻ പി. ​മാ​ത്യു, പാ​റ​പ്പ​റ​ന്പി​ൽ നെ​ബു കു​ര്യ​ൻ, ക​ടം​തോ​ട് സി​ജോ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഈ ​ബൈ​ക്കു​ക​ളു​ടെ എ​ല്ലാം പൂ​ട്ടു​ക​ൾ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. മ​ണ​ർ​കാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പട്രോ​ളിം​ഗ് ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment