തൈ​ക്കൂ​ട​ത്ത് ബൈ​ക്ക് മോ​ഷ​ണം;  മൂന്നംഗ സംഘം  മോഷ്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ കാ​മറയി​ൽ​;   പോലീസിൽ പരാതി നൽകി വീട്ടുടമ

മ​ര​ട്: തൈ​ക്കൂ​ട​ത്ത് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യി. മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞു. കെ​എ​ൽ 7 സി​എ​ഫ് 6636 ന​മ്പ​റി​ലു​ള്ള ഹീ​റോ ഹോ​ണ്ട എ​ച്ച്എ​ഫ് ഡീ​ല​ക്സ് ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

മൂ​ന്നം​ഗ സം​ഘം വെ​ളു​പ്പി​ന് വീ​ട്ടി​ലെ​ത്തി ബൈ​ക്ക് ക​ട​ത്തി​കൊ​ണ്ട് പോ​കു​ന്ന​ത് വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം വെ​ളു​പ്പി​നാ​യി​രു​ന്നു സം​ഭ​വം.​സി സി ​ടി വി ​കാ​മ​റ ടെ​ക്നീ​ഷ്യ​നും,ഗി​റ്റാ​റി​സ്റ്റു​മാ​യ തൈ​ക്കൂ​ടം മാ​നു​വ​ൽ ലൈ​നി​ൽ പു​ത്ത​ൻ തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ഷാ​ജി​യു​ടെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഷാ​ജി ബൈ​ക്ക് പൂ​ട്ടി​വ​ച്ച​താ​ണ്. രാ​വി​ലെ എ​ഴു​ന്നേ​റ്റു നോ​ക്കു​മ്പോ​ൾ ബൈ​ക്ക് കാ​ണാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​ര​മ​റി​ഞ്ഞ​തെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

മാ​ന്യ​മാ​യി വേ​ഷം ധ​രി​ച്ചെ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ ബൈ​ക്കി​ന്‍റെ പൂ​ട്ട് തു​റ​ക്കു​ന്ന​തും ഇ​ല​ക്ട്രി​ക് വ​യ​റു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച ശേ​ഷം സ്റ്റാ​ർ​ട്ടു ചെ​യ്ത് ബൈ​ക്ക് ഓ​ടി​ച്ചു പോ​കു​ന്ന​തും കാ​മ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം ഷാ​ജി മ​ര​ട് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts