മു​ന​മ്പത്തുനിന്ന്  കാ​ണാ​താ​യ മോ​ട്ടോ​ർസൈ​ക്കി​ൾ മ​ല​പ്പു​റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ;ക​വ​ർ​ച്ചാ സം​ഘ​ത്തെ​ക്കു​റി​ച്ച്  സൂചനയൊന്നും കിട്ടാതെ പോലീസ്


വൈ​പ്പി​ൻ: മു​ന​ന്പ​ത്തു​നി​ന്നു ക​വ​ർ​ച്ചാ സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ മോ​ട്ടോ​ർസൈ​ക്കി​ൾ മ​ല​പ്പു​റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ളെ​കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​വ്. ക​ഴി​ഞ്ഞ ദി​വ​സം തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് മോ​ട്ടോ​ർ സൈ​ക്കി​ൾ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഫിം​ഗ​ർ പ്രി​ന്‍റ് വി​ദ​ഗ്ധർ എ​ത്തി ഇ​തി​ൽ പ​തി​ഞ്ഞി​രു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം ബൈ​ക്ക് മു​ന​ന്പം പോ​ലീ​സി​നു കൈ​മാ​റി.

നേ​ര​ത്തെ മോ​ട്ടോ​ർ സൈ​ക്കി​ൾ മ​ല​പ്പു​റ​ത്ത് പോ​ലീ​സി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെതു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തി​നു​ശേ​ഷം ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ണ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ തേ​ഞ്ഞി​പ്പാ​ല​ത്ത് ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ മാ​സം 29നു ​പു​ല​ർ​ച്ചെ മു​ന​ന്പം മേ​ഖ​ല​യി​ൽ അ​ഞ്ചു​ വീ​ടു​ക​ളി​ൽ ക​യ​റി​യ മോ​ഷ​ണ സം​ഘം മു​ന​ന്പം പാ​ണ്ടി​ക​ശാ​ല​ക്ക​ൽ മ​ണി​യു​ടെ വീ​ടി​നു മു​ന്നി​ൽ ഇ​രു​ന്നി​രു​ന്ന ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

മ​ണി​യു​ടെ മ​ക​ന്‍റെ സു​ഹൃ​ത്താ​യ മു​ന​ന്പം സ്വ​ദേ​ശി യേ​ശു​ദാ​സ​ന്‍റെ​താ​ണ് മോ​ട്ടോ​ർസൈ​ക്കി​ൾ. പ​ള്ളി​പ്പു​റം താ​ണി​പ്പി​ള്ളി സേ​വി​യു​ടെ വീ​ട്ടി​ൽ സ്കൂ​ട്ട​റും വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് ഐ ​ഫോ​ണും ക​വ​ർ​ന്നെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ മു​ന​ന്പം വി​ടു​ന്ന​തി​നു മു​ന്പ് ത​ന്നെ സ്കൂ​ട്ട​റി​ന്‍റെ ഇ​ന്ധ​നം തീ​ർ​ന്നു പോ​യ​തി​നാ​ൽ ഉ​പേ​ക്ഷി​ച്ചു പോ​യി.

ഐ ​ഫോ​ണും മു​ന​ന്പം കു​റി​ഞ്ഞി​പ്പ​റ​ന്പി​ൽ ശ​ശി​യു​ടെ വീ​ട്ടി​ൽനി​ന്ന് ക​വ​ർ​ന്ന 7000 രൂ​പ​യും മ​റ്റ് ര​ണ്ട് ഫോ​ണു​ക​ളും കു​റെ മു​ക്കു​പ​ണ്ട​ങ്ങ​ളും ഈ ​സ്കൂ​ട്ട​റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ അ​ന്ന് ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം പ​ള്ളി​പ്പു​റ​ത്തുനി​ന്നു അ​നാ​ഥ​മാ​യ മ​റ്റൊ​രു മോ​ട്ടോ​ർ സൈ​ക്കി​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് കോ​ഴി​ക്കോ​ടുനി​ന്നു മോ​ഷ​ണം പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത് ഈ ​മോ​ട്ടോ​ർ ബൈ​ക്കി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. മു

​ന​ന്പം ഡി​വൈ​എ​സ്പി ടി.​ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment