ബൈ​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​പ്പാച്ചി​ൽ ; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെടുത്ത് തൊടുപുഴ പോലീസ്

തൊ​ടു​പു​ഴ: ബൈ​ക്കോ​ടി​ച്ച് കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ കു​ടു​ങ്ങി. ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പി​ടി കൂ​ടി​യ​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൊ​ടു​പു​ഴ, മ​ട​ക്ക​ത്താ​നം സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്.

ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് തൊ​ടു​പു​ഴ​യി​ലെ ഒ​രു സ്കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ബൈ​ക്കു​ക​ളി​ൽ പോ​കു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത്തി​ലാ​യ ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സ് കൂ​ട്ടി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ബൈ​ക്ക് ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ താ​ക്കീ​തു ന​ൽ​കി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു.

Related posts