ബൈ​ക്ക് റേ​സി​നി​ടെ ട്രാ​ക്കി​ൽ വ​ച്ച് മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ കൈ​യ്യാ​ങ്ക​ളി; വീഡിയോ വൈറലാകുന്നു

ബൈ​ക്ക് റേ​സി​നി​ടെ ട്രാ​ക്കി​ൽ വ​ച്ച് മ​ത്സ​രാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. കോ​സ്താ റി​ക്കാ നാ​ഷ​ണ​ൽ മോ​ട്ടോ​ർ​ബൈ​ക്ക് ചാ​മ്പ്യ​ൻ​ഷി​പ്പ് റേ​സി​നി​ടെ​യാ​ണ് ര​ണ്ട് മ​ത്സ​രാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യ​ത്. ജോ​ർ​ജ് മാ​ർ​ട്ടി​നെ​സ്, മാ​രി​യോ​ണ്‍ കാ​ൽ​വോ എ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ.

ഇ​രു​വ​രും ത​മ്മി​ൽ കൈ​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യി. മ​ത്സ​രം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ട്രാ​ക്കി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നും ഇ​രു​വ​രെ​യും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും അ​ധി​കൃ​ത​ർ വി​ല​ക്കി.

ഇ​വ​ർ ത​മ്മി​ൽ വ​ഴി​ക്കു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ട്രാ​ക്കി​ൽ വ​ച്ച് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​വ​രെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts