ബൈ​ക്കി​ന്‍റെ ടാ​ങ്കി​ന് മു​ക​ളി​ല്‍ യു​വ​തി​യെ ഇ​രു​ത്തി യാ​ത്ര! 53,500 രൂ​പ പി​ഴ​യ​ട​പ്പി​ച്ച് പോ​ലീ​സ്

നോ​യി​ഡ (യു​പി): ബൈ​ക്കി​ന്‍റെ ടാ​ങ്കി​ന് മു​ക​ളി​ല്‍ യു​വ​തി​യെ ഇ​രു​ത്തി റൈ​ഡ് ചെ​യ്ത യു​വാ​വി​ന് 53,500 രൂ​പ പി​ഴ. തി​ര​ക്കേ​റി​യ ഗ്രേ​റ്റ​ർ നോ​യി​ഡ എ​ക്സ്പ്ര​സ് വേ​യി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും സാ​ഹ​സ​യാ​ത്ര.‌ ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ നോ​യി​ഡ ട്രാ​ഫി​ക് പോ​ലീ​സ് യു​വാ​വി​നെ ക​ണ്ടെ​ത്തി പി​ഴ അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ​യി​ല്‍ ബൈ​ക്കി​ന്‍റെ ടാ​ങ്കി​ന് മു​ക​ളി​ല്‍ യു​വാ​വി​ന് അ​ഭി​മു​ഖ​മാ​യി പു​റം തി​രി​ഞ്ഞ് യു​വ​തി ഇ​രി​ക്കു​ന്ന​ത് കാ​ണാം. യു​വാ​വി​ന്‍റെ തോ​ളി​ലൂ​ടെ കൈ​യി​ട്ട് ത​ല യു​വാ​വി​ന്‍റെ ചു​മ​ലി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രി​പ്പ്. ഇ​രു​വ​രും ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ യു​വ​തി കൈ​യി​ല്‍ ഒ​രു ഹെ​ല്‍​മ​റ്റ് പി​ടി​ച്ചി​രു​ന്നു.

അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ്, ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്ക​ൽ, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്ക​ൽ, അ​ധി​കാ​രി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു പി​ഴ ചു​മ​ത്തി​യ​തെ​ന്നു നോ​യി​ഡ ട്രാ​ഫി​ക് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ല​ക​ൻ സിം​ഗ് യാ​ദ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment