ബിന്ദു അമ്മിണി കോട്ടയത്ത്! നി​ര​വ​ധി പേ​ർ ത​ടി​ച്ചു​കൂ​ടി; തന്‍റെ നിഴലിനെ പോലും മന്ത്രി ബാലന് ഭയമാണെന്ന് ബിന്ദു അമ്മിണി

കോ​ട്ട​യം: ബി​ന്ദു അ​മ്മി​ണി കോ​ട്ട​യ​ത്ത് എ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് കോ​ട്ട​യം തി​രു​ന​ക്ക​ര ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ ബി​ന്ദു അ​മ്മി​ണി എ​ത്തി​യ​ത്. ഇ​വ​ർ ശ​ബ​രി​മ​ല​യ്ക്കു പോ​കാ​നാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​തെ​ന്ന് ആ​ഭ്യു​ഹം പ​ര​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ തി​രു​ന​ക്ക​ര സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ത​ടി​ച്ചു​കൂ​ടി. ഇ​തോ​ടെ ആ​ക്ര​മ​ണ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട വെ​സ്റ്റ് എ​സ്ഐ ടി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ക്യാ​ന്പ് ചെ​യ്തു.

എ​ന്നാ​ൽ ബി​ന്ദു അ​മ്മി​ണി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത് ഏ​റ്റു​മാ​നൂ​രി​ലെ ഒ​രു പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉൗ​ട്ടി ലോ​ഡ്ജി​ൽ ചേ​രു​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണെ​ന്ന് വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ജ​നു​വ​രി ര​ണ്ടി​നു വീ​ണ്ടും ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നു ബി​ന്ദു അ​മ്മി​ണി പ​റ​ഞ്ഞി​രു​ന്നു.

തന്‍റെ നിഴലിനെ പോലും മന്ത്രി ബാലന് ഭയമാണെന്ന് ബിന്ദു അമ്മിണി

കോട്ടയം: മന്ത്രി എ.ക.ബാലനെതിരേ രൂക്ഷവിമർശനവുമായി ബിന്ദു അമ്മിണി രംഗത്ത്. തന്‍റെ നിഴലിനെ പോലും മന്ത്രിക്ക് ഭയമാണ്. താൻ മന്ത്രിയുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നത് ഭയം കൊണ്ടാകുമെന്നും അവർ പറഞ്ഞു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്ന സംസ്ഥാന സർക്കാരിനെതിരേ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

അടുത്തിടെ ശബരിമല ദർശനത്തിന് സംരക്ഷണം തേടി പോലീസിനെ സമീപിച്ച ബിന്ദു അമ്മിണിക്കെതിരേ ആചാര സംരക്ഷകർ മുളക് സ്പ്രേ ചെയ്ത സംഭവം വിവാദമായിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Related posts