എടിഎമ്മിൽ കാർഡിടും മുമ്പേ പണം കിട്ടി;  ബിന്ദുവിന്‍റെ സത്യസന്ധതയിൽ സതീഷിന് പണം തിരികെ കിട്ടി;   അഭിനന്ദിച്ച് പോലീസും

പേ​രൂ​ർ​ക്ക​ട: എ​ടി​എ​മ്മി​ൽ നി​ന്ന് ല​ഭി​ച്ച പ​ണം യു​വ​തി പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു.സ്റ്റേ​ഷ​ൻ​അ​ധി​കൃ​ത​ർ ബാ​ങ്ക് മാ​നേ​ജ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ബാ​ങ്കി​ലേ​ൽ​പ്പി​ച്ചു.​

ഇ​ന്ന​ലെ രാ​വി​ലെ ഊ​ള​മ്പാ​റ എ​ച്ച്എ​ൽ​എ​ല്ലി​നു സ​മീ​പ​ത്തെ എ​ടി​എ​മ്മി​ൽ നി​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി ബി​ന്ദു (45) വി​ന് 20, 000 രൂ​പ ല​ഭി​ച്ച​ത്.

നേ​ര​ത്തെ ഇ​തേ എ​ടി​എ​മ്മി​ൽ ഇ​ട​പാ​ട് ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​റി​ന്‍റെ താ​യി​രു​ന്നു പ​ണം. ഇ​ദ്ദേ​ഹം ഇ​ട​പാ​ടു ന​ട​ത്തു​ന്ന​തി​നി​ടെ പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി മെ​സേ​ജ് വ​ന്നു​വെ​ങ്കി​ലും തു​ക ല​ഭി​ച്ചി​രു​ന്നി​ല്ല.

ബാ​ങ്ക് തു​റ​ക്കു​ന്ന സ​മ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ഷ്. സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​ണം സി​ഐ സ​ജി​കു​മാ​ർ, എ​സ്ഐ​മാ​രാ​യ സ​ന്ദീ​പ്, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ഡി ചാ​ർ​ജ് പ്ര​വീ​ൺ ബാ​ങ്ക് മാ​നേ​ജ​ർ രാ​ഖി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം തു​ക ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Related posts

Leave a Comment